കീവ് : ഉക്രൈനിൽ മിസൈല്‍ ആക്രമണം ശക്തമാക്കി റഷ്യ. ആകാശത്തുനിന്നും കടലില്‍ നിന്നും റഷ്യ ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതായി ഉക്രൈന് വ്യോമസേന പ്രസ്താവിച്ചു. 120ലേറെ മിസൈലുകള്‍ റഷ്യ തൊടുത്തുവിട്ടതായി പ്രസിഡന്‍ഷ്യല്‍ സഹായി മിഖാലോ പൊഡോല്യാക് പറഞ്ഞു.
യുക്രൈന് തലസ്ഥാനമായ കീവ്, രണ്ടാമത്തെ വലിയ നഗരമായ കിഴക്കുഭാഗത്തെ ഖര്‍കീവ്, പടിഞ്ഞാറന്‍ നഗരമായ ലവീവ് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കീവില്‍ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും പടിഞ്ഞാറ് ഭാഗത്ത് വൈദ്യുതി വിച്ഛേദനമുണ്ടാകുകയും ചെയ്തു.