Thursday, March 28, 2024

HomeWorldഇസ്രയേലില്‍ വീണ്ടും നെതന്യാഹു പ്രധാനമന്ത്രി

ഇസ്രയേലില്‍ വീണ്ടും നെതന്യാഹു പ്രധാനമന്ത്രി

spot_img
spot_img

ഇസ്രായേല്‍ പ്രധാനമന്ത്രിയായി ആറാം തവണയും ബെഞ്ചമിന്‍ നെതന്യാഹു തെരഞ്ഞെടുക്കപ്പെട്ടു. 120 അംഗങ്ങളുള്ള ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിലെ 63 അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നെതന്യാഹു വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്.

ഏറ്റവു കൂടുതല്‍ നാള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നയാള്‍ എന്ന റെക്കോര്‍ഡ് 2019 ലാണ് നെതന്യാഹു സ്വന്തമാക്കിയത്. 8475 ദിവസം അധികാരത്തിലിരുന്ന രാഷ്ട്ര ശില്‍പി ഡേവിഡ് ബെന്‍ ഗുറിയോന്‍റെ റെക്കോര്‍ഡായിരുന്നു നെതന്യാഹു മറികടന്നത്.

ഇറാന്‍ ആണവരാജ്യമാകുന്നത് തടയുക, രാജ്യത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെയെത്തുന്ന ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കുക, കൂടുതല്‍ രാജ്യങ്ങളെ എബ്രഹാം ഉടമ്ബടിയില്‍ കൊണ്ടു വരിക എന്നതാണ് ലക്ഷ്യമെന്ന് സത്യപ്രതിജ്ഞയ്ക്ക ശേഷം നെതന്യാഹു പറഞ്ഞു.

നാല് വര്‍ഷത്തിനിടെ ഇസ്രായേലില്‍ നടക്കുന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പാണിത്. 2021 ലെ തെരഞ്ഞെടുപ്പില്‍ 12വര്‍ഷംനീണ്ടു നിന്ന നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടായിരുന്നു നഫ്താലി ബെന്നറ്റിന്റെ വരവ്.

തുടര്‍ന്ന് 2022 നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹു നയിക്കുന്ന വലത് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments