Thursday, April 18, 2024

HomeWorldAsia-Oceaniaഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സും 2 മക്കളും കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സും 2 മക്കളും കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

spot_img
spot_img

മെല്‍ബണ്‍:ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സിനെയും രണ്ട് മക്കളെയും കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.ക്രാന്‍ബേണ്‍ വെസ്റ്റില്‍ ഹൈവേയില്‍ കൃഷിയിടത്തോട് ചേര്‍ന്നു നിര്‍ത്തിയിട്ട നിലയിലാണ് കാര്‍ കണ്ടെത്തിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ആറ് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളാണ് രണ്ടു പേരും. മരിച്ച യുവതിക്ക് 30 വയസിനു മുകളില്‍ പ്രായമുണ്ടെന്നാണ് പൊലീസ് നിഗമനം.

കേരളത്തില്‍ നിന്നുള്ള ജാസ്മിന്‍, മക്കളായ എബിലിന്‍, കാരലിന്‍ എന്നിവരാണ് മരിച്ചതെന്നാണ് ഇവിടെയുള്ള മലയാളികള്‍ നല്‍കുന്ന വിവരം. അപകടത്തില്‍ ദൃക്‌സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് വിക്ടോറിയ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. മരിച്ചവരുടെ വിവരങ്ങള്‍ പൊലീസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.

തീപിടിത്ത വിവരം അറിഞ്ഞ് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് തീയണച്ചത്. വാഹനം കത്തിയതിനാല്‍ അപകട കാരണം കണ്ടെത്താനായിട്ടില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments