Monday, December 2, 2024

HomeWorldAsia-Oceaniaആറ് ദിവസത്തെ ഏഷ്യൻ പര്യടനം: ബൈഡന്‍ ദക്ഷിണ കൊറിയയില്‍

ആറ് ദിവസത്തെ ഏഷ്യൻ പര്യടനം: ബൈഡന്‍ ദക്ഷിണ കൊറിയയില്‍

spot_img
spot_img

സോള്‍ : ആറ് ദിവസത്തെ ഏഷ്യന്‍ പര്യടനത്തിന് തുടക്കമിട്ട് യു.എസ് പ്രസിഡന്റ് ജോ ബൈ‌ഡന്‍ ഇന്നലെ ദക്ഷിണ കൊറിയയിലെത്തി.

സാംസങ്ങിന്റെ കമ്ബ്യൂട്ടര്‍ ചിപ്പ് പ്ലാന്റ് ബൈഡന്‍ സന്ദര്‍ശിച്ചു. ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നതിനിടെയാണ് ബൈഡന്‍ അയല്‍രാജ്യമായ ദക്ഷിണ കൊറിയയിലെത്തിയിരിക്കുന്നത്.

ബൈഡനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോലും ഉത്തര കൊറിയന്‍ ഭീഷണിയെ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. പ്രസിഡന്റ് പദത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ബൈഡന്‍ ഒരു ഏഷ്യന്‍ രാജ്യത്തെത്തുന്നത്.

ദക്ഷിണ കൊറിയയില്‍ മൂന്ന് ദിനം ചെലവഴിച്ച ശേഷം ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബൈഡന്‍ ഞായറാഴ്ച ജപ്പാനിലേക്ക് തിരിക്കും. വരുന്ന ചൊവ്വാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ക്വാഡ് നേതാക്കളുമായി ബൈഡന്‍ ചര്‍ച്ച നടത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments