Wednesday, October 4, 2023

HomeWorldAsia-Oceaniaസിംഗപ്പൂരില്‍ ചര്‍ച്ച നടത്തി പെലോസി

സിംഗപ്പൂരില്‍ ചര്‍ച്ച നടത്തി പെലോസി

spot_img
spot_img

കോലാലംപുര്‍: ഏഷ്യ സന്ദര്‍ശനത്തിന് തുടക്കമിട്ട് സിംഗപ്പുരില്‍ എത്തിയ അമേരിക്കന്‍ പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി പ്രധാനമന്ത്രി ലീ സിയെന്‍ ലൂങ്, പ്രസിഡന്റ് ഹലിമാ യാക്കോബ്, മറ്റു മന്ത്രിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

ഉക്രയ്ന്‍ യുദ്ധം, കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, പരസ്പര ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ചൊവ്വാഴ്ച മലേഷ്യയിലെത്തി അധോസഭാ സ്പീക്കര്‍ അസര്‍ അസീസന്‍ ഹാരൂണുമായി പെലോസി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്ന അവര്‍, ബുധനാഴ്ച ജപ്പാനിലെത്തിയേക്കും.

തയ് വാന്‍ സന്ദര്‍ശനമുണ്ടാകുമോയെന്നും സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, പെലോസി തയ് വാന്‍ സന്ദര്‍ശിച്ചാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ചൈന ആവര്‍ത്തിച്ചു.പെലോസി തയ് വാന്‍ സന്ദര്‍ശിച്ചാല്‍ ചൈനീസ് സൈന്യം നോക്കിനില്‍ക്കില്ലെന്ന് വിദേശമന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments