Friday, March 24, 2023

HomeWorldEuropeഎയര്‍ ഇന്ത്യ വിമാനത്തില്‍ യു കെ മലയാളിക്ക് ദാരുണാന്ത്യം; സ്വീകരിക്കാനെത്തിയ ഭാര്യയെ തേടി മരണവാര്‍ത്ത

എയര്‍ ഇന്ത്യ വിമാനത്തില്‍ യു കെ മലയാളിക്ക് ദാരുണാന്ത്യം; സ്വീകരിക്കാനെത്തിയ ഭാര്യയെ തേടി മരണവാര്‍ത്ത

spot_img
spot_img

ലണ്ടന്‍: കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച്‌ മലയാളി മരണപ്പെട്ടു. ബ്രിട്ടനിലെ നോട്ടിംഗ്ഹാംമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് (65) ആണ് നാട്ടില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എ1 – 149 വിമാനത്തില്‍ വച്ചായിരുന്നു സംഭവം. ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഭാര്യ സോഫിയ അറിഞ്ഞത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത.

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദിലീപിന് യാത്രക്കാരിലെ മെഡിക്കല്‍ പ്രഫഷണല്‍സിന്റെ സഹായത്തോടെ അടിയന്തര മെഡിക്കല്‍ സഹായം നല്‍കി. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.

വിമാനം ലണ്ടനിലേക്ക് പറക്കുന്നതിനിടെ തന്നെ എയര്‍ ഇന്ത്യയുടെ കൊച്ചിയിലെയും ലണ്ടനിലെയും ഓഫിസുകളിലേക്ക് അടിയന്തര സന്ദേശം ലഭിച്ചിരുന്നു. അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമുണ്ടെന്നും യാത്രക്കാരന്റെ അടുത്ത ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിക്കണമെന്നുമായിരുന്നു സന്ദേശം.

വിമാനം ലാന്‍ഡുചെയ്തപ്പോഴേക്കും പൊലീസിന്റെയും അംബുലന്‍സിന്റെയും സഹായം ആവശ്യമുണ്ടെന്നു സന്ദേശമെത്തിയതായാണ് വിവരം.

ദിലീപിന്റെ മൃതദേഹം ഇപ്പോഴും ഹീത്രൂ വിമാനത്താവളത്തില്‍ തന്നെയാണുള്ളത്. പൊലീസ് സഹായത്തോടെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂ. വിമാനത്തില്‍വച്ചുതന്നെ മരണം സംഭവിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമായി വരും. വര്‍ഷങ്ങള്‍ക്കു മുമ്ബേ നോട്ടിങ്ങാമിലെത്തിയതാണ് ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ്

മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം നിര്‍മല കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ്. ആദ്യഭാര്യയുടെ മരണശേഷം പാക്കിസ്ഥാന്‍ സ്വദേശിയായ സോഫിയയെ വിവാഹം കഴിച്ചു. മൂന്നു മക്കളുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments