Friday, March 29, 2024

HomeWorldEuropeഇന്ത്യന്‍ വംശജ മേഘ്ന പണ്ഡിറ്റ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് സി ഇ ഒ

ഇന്ത്യന്‍ വംശജ മേഘ്ന പണ്ഡിറ്റ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് സി ഇ ഒ

spot_img
spot_img

ലണ്ടന്‍: യു.കെയിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍.എച്ച്‌.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ പുതിയ സി.ഇ.ഒ ആയി ഇന്ത്യന്‍ വംശജയായ ഡോക്ടറും മെഡിക്കല്‍ പ്രൊഫസറുമായ മേഘന പണ്ഡിറ്റിനെ തിരഞ്ഞെടുത്തു.

ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് മേഘ്ന പണ്ഡിറ്റ്. മാര്‍ച്ച്‌ 1ന് ചുമതലയേല്‍ക്കും. കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ മേഘന ഇവിടെ ഇടക്കാല സി.ഇ.ഒ ആയി സേവനമനുഷ്ഠിച്ചിരുന്നു.

ഗൈനക്കോളജി വിദഗ്ദ്ധയായ മേഘ്ന നേരത്തെ യു.എസിലെ യൂണിവേഴ്സിറ്റി ഒഫ് മിഷിഗണില്‍ ഗസ്റ്റ് ലക്‌ചററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓക്സ്‌ഫഡ് ആസ്ഥാനമായ നാല് ആശുപത്രികളടങ്ങുന്നതാണ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍.എച്ച്‌.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments