ഡബ്ലിന്‍: അയര്‍ലന്‍ഡിലെ വെസ്റ്റ്മീത്ത് കൗണ്ടിയുടെയും സമീപ കൗണ്ടികളുടെയും സമാധാന കമ്മിഷണറായി മലയാളിയായ എല്‍സ അലക്‌സ് നിയമിതയായി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ ഈ സ്ഥാനത്ത് എത്തുന്നത്.
നിയമകാര്യ മന്ത്രി സൈമണ്‍ ഹാരിസാണ് എല്‍സയുടെ നിയമനം പ്രഖ്യാപിച്ചത്. അയര്‍ലന്‍ഡിലെ നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ എല്‍സ, മുല്ലിങ്ങര്‍ ബാഡ്മിന്റണ്‍ ക്‌ളബ് ട്രഷറര്‍, മുല്ലിങ്ങര്‍ സെന്റ് സ്റ്റീഫന്‍സ് ഇടവക ഹെഡ് ടീച്ചര്‍ തുടങ്ങി നിരവധി പദവികള്‍ അലങ്കരിക്കുന്നു.
ഒന്നര പതിറ്റാണ്ടിലേറെയായി കുടുംബത്തോടൊപ്പം അയര്‍ലന്‍ഡില്‍ താമസിക്കുന്ന എല്‍സ തിരുവല്ല തച്ചേടത്ത് കുടുബാംഗമാണ്. ഫാ. നൈനാന്‍ കുര്യാക്കോസാണ് ഭര്‍ത്താവ്. മക്കള്‍: കുരുവിള (എം ഫിസിയോ, ലീഡ്‌സ് ബ്രാഡ്‌ഫോര്‍ഡ്), ആന്‍, അലക്‌സാണ്ടര്‍ ( വിദ്യാര്‍ഥികള്‍)