Wednesday, May 14, 2025

HomeWorldEuropeമലയാളി നഴ്‌സ് ജര്‍മനിയില്‍ പനിയെ തുടര്‍ന്ന് മരിച്ചു

മലയാളി നഴ്‌സ് ജര്‍മനിയില്‍ പനിയെ തുടര്‍ന്ന് മരിച്ചു

spot_img
spot_img

വുര്‍സ്ബുര്‍ഗ്: ജര്‍മനിയിലെ വുര്‍സ്ബുര്‍ഗിനടുത്ത് ബാഡ്‌നൊയെസ്റ്റാട്ട് റ്യോണ്‍ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന കണ്ണൂര്‍, അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല്‍ അനിമോള്‍ ജോസഫ് (44) അന്തരിച്ചു.

കഴിഞ്ഞ മൂന്നു ദിവസമായി പനി ബാധിച്ചിരുന്ന അനിമോളുടെ ആരോഗ്യനിലയില്‍ മാറ്റം വരികയും ശാരീരിക അസ്വസ്ഥതകള്‍ കൂടുതലായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെളുപ്പിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, രക്തത്തില്‍ ഉണ്ടായ അണുബാധ ക്രമാതീതമായി വര്‍ധിക്കുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു.

ഭര്‍ത്താവ്: മമ്പള്ളിക്കുന്നേല്‍ സജി. പത്ത്, നാല് ക്ലാസുകളില്‍ പഠിയ്ക്കുന്ന രണ്ടു പെണ്‍മക്കളുണ്ട്. വയനാട്, മാനന്തവാടി, ഒഴുകന്‍മൂല (ഇടവക) വെള്ളമുണ്ട് പാലേക്കുടിയില്‍ കുടുംബാംഗമാണ് അനിമോള്‍.

മാര്‍ച്ച് ആറിനാണ് അനിമോള്‍ നഴ്‌സായി ബാഡ്‌നൊയെസ്റ്റാട്ട് റ്യോണ്‍ ക്ലിനിക്കില്‍ ജോലിയ്ക്കായി എത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments