Friday, April 19, 2024

HomeWorldEuropeകാന്‍സര്‍ ബാധിച്ച മലയാളി വീട്ടമ്മ ലണ്ടനില്‍ മരിച്ചു

കാന്‍സര്‍ ബാധിച്ച മലയാളി വീട്ടമ്മ ലണ്ടനില്‍ മരിച്ചു

spot_img
spot_img

ലണ്ടന്‍: ലണ്ടനില്‍ വീണ്ടും കാന്‍സര്‍ മരണം. ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മ മരിച്ചു. വെട്ടുകാട് സ്വദേശിയായ ഷെര്‍ലിന്‍ ജെറാള്‍ഡ് (49) ആണ് മരിച്ചത്. ഏറെനാളായി കാന്‍സര്‍ രോഗത്തിന് ചികില്‍സയിലായിരുന്നു. വീട്ടില്‍ വിശ്രമത്തിലായിരുന്ന ഷെര്‍ലിന്റെ ആരോഗ്യനില രണ്ടുദിവസം മുന്‍പ് പെട്ടെന്ന് മോശമായാണ് മരണത്തിലേക്കെത്തിയത്.

തിരുവന്തപുരം വലിയവിള സ്വദേശിയായ ജെറാള്‍ഡ് ജെറോമിന്റെ ഭാര്യയാണ്. മൂന്നു മക്കളുണ്ട്. ഇവര്‍ മൂന്നുപേരും നാട്ടിലാണുള്ളത്. ഇവരെ യുകെയിലെത്തിച്ചശേഷം ഇവിടെത്തന്നെ സംസ്‌കരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments