Tuesday, May 30, 2023

HomeWorldEuropeയുകെയില്‍ വീണ്ടും കാന്‍സര്‍ മരണം: മലപ്പുറം സ്വദേശിനി മരിച്ചു

യുകെയില്‍ വീണ്ടും കാന്‍സര്‍ മരണം: മലപ്പുറം സ്വദേശിനി മരിച്ചു

spot_img
spot_img

ലണ്ടന്‍: യുകെയില്‍ വീണ്ടും കാന്‍സര്‍ മരണം: മലപ്പുറം സ്വദേശിനി കാന്‍സര്‍ ബാധിച്ച് മരിച്ചു. യുകെയിലെ വോട്ടണ്‍ അണ്ടര്‍ എഡ്ജിലെ വെസ്റ്റ്ഗ്രീന്‍ ഹൗസ് കെയര്‍ ഹോമില്‍ സീനിയര്‍ കെയററായി ജോലി ചെയ്തിരുന്ന അഞ്ജു വിനോഷ് (34) ആണ് അന്തരിച്ചത്. ഗ്ലോസ്റ്ററില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു.

ഏപ്രില്‍ 23നു കഠിനമായ തലവേദനയെ തുടര്‍ന്ന് ബ്രിസ്റ്റോള്‍ സൗത്ത്മീഡ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ട്യൂമര്‍ രോഗം മൂലമാണ് കഠിനമായ തലവേദന വരുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് തിങ്കളാഴ്ച സര്‍ജറിക്ക് വിധേയയായി. സര്‍ജറിക്ക് ശേഷം എല്ലാവരോടും പ്രതികരിച്ചു തുടങ്ങിയ അഞ്ജു ബുധനാഴ്ചയോടെ സ്‌ട്രോക് വന്ന് അവശ നിലയില്‍ എത്തുകയായിരുന്നു. തുടര്‍ചികിത്സ നടക്കവേ കഴിഞ്ഞ ദിവസം വൈകിട്ട് ആറിനാണ് മരണത്തിന് കീഴടങ്ങിയത്.

എട്ടു മാസം മുന്‍പാണ് നഴ്‌സിങ് ബിരുദധാരിയായ അഞ്ജു സീനിയര്‍ കെയര്‍ വീസയില്‍ യുകെയില്‍ എത്തുന്നത്. യുകെയില്‍ എത്തുംമുന്‍പ് പഞ്ചാബിലെ റയാന്‍ സ്‌കൂളിലെ നഴ്‌സായി ജോലി ചെയ്ത്തിരുന്നു. ഭര്‍ത്താവ് ചുങ്കത്തറ പനമണ്‍ മേലേക്കരിപ്പാച്ചേരിയില്‍ വീട്ടില്‍ വിനോഷ് വര്‍ഗീസ് രണ്ടര മാസം മുന്‍പാണ് ഡിപെന്‍ഡന്റ് വീസയില്‍ അഞ്ജുവിന്റെ അടുത്തേക്ക് എത്തുന്നത്. എട്ടു വയസുള്ള അല്‍റെന്‍ ഏക മകനാണ്. മകന്‍ നാട്ടിലാണ് ഉള്ളത്. ചുങ്കത്തറ മുതുകുളം അരിങ്ങട വീട്ടില്‍ തോമസ് അരിങ്ങടയുടെയും ബീന കുര്യാക്കോസിന്റെയും മകളാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments