ലണ്ടന്‍: ബ്രിട്ടന്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളികള്‍ കൂട്ടത്തോടം ജയിച്ചുകയറി. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കില്‍നിന്നാണ് 18 വയസ്സ് മാത്രം പ്രായമുള്ള അലീന ടോം ആദിത്യ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്.
ബ്രാഡ്ലി സ്റ്റോക്ക് കൗണ്‍സിലില്‍ രണ്ടുവട്ടം മേയറായിരുന്ന ടോം ആദിത്യയുടെയും ലിനി ആദിത്യയുടെയും മകളാണ് അലീന. ബ്രാഡ്ലി സ്റ്റോക്കില്‍ രണ്ടു പതിറ്റാണ്ടോളമായി പൊതുരംഗത്തുള്ള ടോം ആദിത്യ ബ്രിട്ടനിലെ മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്.
കൗണ്‍സിലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ എന്ന റെക്കോര്‍ഡോടെയാണ് അലീനയുടെ വിജയം. ബ്രിസ്റ്റോളിലെ സെന്റ് ബെഡ്‌സ് കോളജില്‍നിന്നും എ-ലെവല്‍ പൂര്‍ത്തിയാക്കിയ അലീന കാഡിഫ് യൂണിവേഴ്‌സിറ്റിയില്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിനു ചേരാനിരിക്കെയാണ് തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ തീരുമാനിച്ചത്.
റാന്നി അങ്ങാടി ആദിത്യപുരം ഏരൂരിക്കല്‍ കുടുംബാംഗമാണ് അലീന. രണ്ടു ഡസനോളം മലയാളികള്‍ മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ അലീന ഉള്‍പ്പെടെ മൂന്നു മലയാളികള്‍ക്ക് മാത്രമാണ് വിജയിക്കാനായത്.
ലേബര്‍ ടിക്കറ്റില്‍ മല്‍സരിച്ച രണ്ടുപേര്‍ ജയിക്കുകയും ചെയ്തു. ആഷ്‌ഫോര്‍ഡ് ബറോയില്‍ മല്‍സരിച്ച സോജന്‍ ജോസഫും നോര്‍ഫോക്കില്‍ മല്‍സരിച്ച ബിബിന്‍ ബേബിയുമാണ് ലേബര്‍ ടിക്കറ്റില്‍ ജയിച്ചുകയറിയവര്‍. സോജന്‍ ഈ സീറ്റ് കണ്‍സര്‍വേറ്റീവില്‍നിന്നും പിടിച്ചെടുക്കുകയായിരുന്നു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ഥിയെ ഒറ്റ വോട്ടിനാണ് മലയാളിയായ വനിത ഡോക്ടര്‍ പരാജയപ്പെടുത്തിയത്. ലിങ്കണ്‍ഷെയറിലെ ബോസ്റ്റണ്‍ ബോറോ കൗണ്‍സിലിലെ ട്രിനിറ്റി വാര്‍ഡില്‍ നിന്ന് മത്സരിച്ച എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ മലയാളി കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ. ജ്യോതി അരയമ്പത്ത് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബോസ്റ്റണ്‍ ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പിന് വേണ്ടിയാണ് ഡോ.ജ്യോതി മത്സരിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന ജെന്നിഫര്‍ ഇവോണ്‍ സ്റ്റീവന്‍സാണ് പരാജയപ്പെട്ടത്.