ലണ്ടന്‍: ഇംഗ്ലണ്ടിലെ കൊട്ടാരത്തില്‍ അതിക്രമിച്ച് കയറിയ 28കാരന്‍ അറസ്റ്റിലായതായി റിപോര്‍ട്.
കോണര്‍ അറ്റ്‌റിഡ്ജ് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം. ‘രാജ്ഞിയെ കാണണം’ എന്ന ആവശ്യവുമായി കൊട്ടാരത്തിനുള്ളില്‍ അതിക്രമിച്ചുകയറിയെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
ഞായറാഴ്ച രാത്രി ഔദ്യോഗിക വാഹനത്തിന് കൊട്ടാര വളപ്പിലേക്ക് കടക്കാന്‍ ഗേറ്റ് തുറന്നപ്പോള്‍ ഇയാള്‍ അതുവഴി അതിക്രമിച്ചുകയറുകയായിരുന്നു. കൊട്ടാരജോലിക്കാര്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് റിപോര്‍ട്ട് .
രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സംഭവം നടന്നത്. ‘എനിക്ക് അകത്തേക്ക് വരണം. രാജ്ഞിയെ കാണണം,’ എന്നാണ് ‘ശരിക്കും അനുഗ്രഹീതന്‍’ എന്ന് മുഖത്ത് ടാറ്റൂ ചെയ്ത ആട്രിഡ്ജ് പറഞ്ഞതെന്ന് റിപോര്‍ടുകള്‍ പറയുന്നു.