ലണ്ടന്‍: പ്രശസ്ത വാസ്തുവിദഗ്ധയും ഇന്ത്യന്‍ വംശജയുമായ നൈരിത ചക്രബര്‍ത്തി യു.കെയിലെ ചരിത്ര നിര്‍മിതികളുടെയും സ്മാരകങ്ങളുടെയും പ്രധാന സമിതിയായ ഹിസ്റ്റോറിക് ഇംഗ്ലണ്ടിന്റെ കമീഷണര്‍.
രാജ്യത്തിന്റെ ചരിത്രവും പൈതൃകവും സംരക്ഷിക്കാന്‍ ചുമതലയുള്ള പൊതുസ്ഥാപനമാണ് ഹിസ്റ്ററിക് ഇംഗ്ലണ്ട്. ഡല്‍ഹിയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി യു.കെയിലേക്ക് ചേക്കേറിയതാണ് ഡല്‍ഹി സ്വദേശിനി നൈരിത. പൈതൃകം, രൂപകല്‍പന, നഗരരൂപകല്‍പന മേഖലകളില്‍ 16 വര്‍ഷത്തെ പരിചയസമ്ബത്തിന്നുടമയാണ്.
നൈരിത നിലവില്‍ ഹിസ്റ്ററിക് ഇംഗ്ലണ്ടിന്റെ ഉപദേശക സമിതി അംഗമാണ്. ജൂലൈ ഒന്നിന് നാലുവര്‍ഷ കാലാവധിയോടെ പുതിയ പദവിയില്‍ ചുമതലയേല്‍ക്കും.