ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം അതിരമ്ബുഴ സ്വദേശി മിലന്‍ ടോമി (24)യാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് യോര്‍ക്ഷെയറിലെ ഹാഡേഴ്‌സ്
ഫീല്‍ഡിലുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂടെ താമസിച്ചിരുന്ന വിദ്യാര്‍ഥി പുറത്തുപോയി തിരിച്ചു വന്നപ്പോഴാണ് മിലനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം. സഹതാമസക്കാരായ വിദ്യാര്‍ഥികളാണ് മരണവിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഹാഡേഴ്‌സ് ഫീല്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ ബിസിനസ് പഠിക്കാനായി ആറുമാസം മുമ്ബാണ് മിലന്‍ ബ്രിടനിലെത്തിയത്.മിലന്റെ സഹോദരി ഓക്സ്ഫോര്‍ഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയാണ്.