ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യന്‍വംശജനും മുന്‍ ധനമന്ത്രിയുമായ ഋഷി സുനകിന്റെ സാധ്യത വര്‍ധിപ്പിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരുടെ പിന്തുണ.
ഋഷി സുനകിനെ 358 എംപിമാരില്‍ 88 പേരാണ് പിന്തുണച്ചത്. മുന്‍പ്രതിരോധ സെക്രട്ടറി പെന്നി മോര്‍ഡൗണ്ട് 67 വോട്ടും, വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് 50 വോട്ടും, അറ്റോണി ജനറല്‍ സുവെല്ല ഫെര്‍നാണ്ടസ് ബ്രെവര്‍മാന്‍ 32 വോട്ടുകളും നേടി.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കണമെങ്കില്‍ ചുരുങ്ങിയത് 30 എംപിമാരുടെ പിന്തുണയാണ് വേണ്ടത്. ഈ വോട്ടുകള്‍ നേടാനാകാത്തതിനാല്‍ ജെറമി ഹണ്ട്, നധീം സവാഹി എന്നിവര്‍ മത്സരരംഗത്തുനിന്ന് പിന്മാറി.
നാലോ അഞ്ചോ ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിലൂടെയാകും പ്രധനമന്ത്രി സ്ഥാനത്തേക്കുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മത്സരാര്‍ത്ഥിയെ തെരഞ്ഞെടുക്കുക. ഈ മാസം അവസാനത്തോടെ ആരൊക്കെയാകും അവസാന റൗണ്ടിലെത്തുന്ന 2 പേരെന്ന് വ്യക്തമാകും.