ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ ചില ശക്തികള്‍ തനിക്കെതിരെ നില്‍ക്കുകയാണെന്ന് ഇന്ത്യന്‍ വംശജനായ ഋഷി സുനക്.
ലിസ് ട്രസ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ ഇവര്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാവല്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ പിന്തുണ അവര്‍ക്കുണ്ട്. സുനക്കിന്‍റെ ഏറ്റവും പുതിയ പരാമര്‍ശങ്ങള്‍ തന്‍റെ ശത്രുക്കളെ പരാമര്‍ശിച്ചുകൊണ്ടുള്ളതാണ്. തന്‍റെ വിജയസാധ്യത വളരെ കുറവാണെന്ന് സുനക് വെളിപ്പെടുത്തി. തനിക്കെതിരായ ശക്തികള്‍ വളരെ വലുതാണെന്ന് സുനക് പറയുന്നു.
മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ കോട്ട എന്നറിയപ്പെടുന്ന ഗ്രാന്തത്തില്‍ നടന്ന ഒരു പ്രചാരണത്തിനിടെ, തനിക്കെതിരെ ചില ശക്തികള്‍ ഒത്തുചേര്‍ന്നതായി സുനക് വെളിപ്പെടുത്തി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം, ഇത് ലിസ് ട്രസിന്‍റെ കിരീടധാരണമാണ്, അവര്‍ അത് നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഋഷി സുനക് പറഞ്ഞു.