ലോകവ്യാപകമായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന മങ്കി പോക്സ് യൂറോപ്പിനെയും അമേരിക്കയെയുമാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.
രോഗനിര്‍ണയം നടത്തിയ കേസുകളില്‍ 95 ശതമാനവും ഈ രണ്ട് പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 78 രാജ്യങ്ങളില്‍ നിന്നായി 18,000 ത്തിലധികം മങ്കി പോക്സ്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 70 ശതമാനത്തിലധികം യൂറോപ്യന്‍ മേഖലയില്‍ നിന്നും 25 ശതമാനം അമേരിക്കയില്‍ നിന്നുമാണെന്നും ഡബ്ള്യൂ.എച്ച്.ഒ മേധാവി പറഞ്ഞു.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 98 ശതമാനവും സ്വവര്‍ഗാനുരാഗികളിലായിരുന്നു. ഏതൊരു വൈറസിനെയും പോലെ ഈ വൈറസും അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.