Thursday, March 28, 2024

HomeWorldEuropeബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്; ലിസ് ട്രസിനെ പിന്തുണച്ച്‌ സാജിദ് ജാവിദ്

ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്; ലിസ് ട്രസിനെ പിന്തുണച്ച്‌ സാജിദ് ജാവിദ്

spot_img
spot_img

ലണ്ടന്‍ : ബ്രിട്ടണില്‍ ബോറിസ് ജോണ്‍സണ് പകരം അടുത്ത പ്രധാനമന്ത്രിയെ കണ്ടെത്താനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഫോറിന്‍ സെക്രട്ടറി ലിസ് ട്രസിനെ പിന്തുണയ്ക്കുമെന്ന് മുന്‍ ധനമന്ത്രി സാജിദ് ജാവിദ് അറിയിച്ചു.

ലിസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ മുന്‍ ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ റിഷി സുനാക്കിനെ നികുതി കുറയ്ക്കാതിരുന്നതിന്റെ പേരില്‍ ജാവിദ് വിമര്‍ശിക്കുകയും ചെയ്തു.

മതിയായ എം.പിമാരുടെ പിന്തുണ ലഭിക്കാതെ വന്നതോടെ പാക് വംശജനായ സാജിദ് ജാവിദ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. ജാവിദിന് പുറമേ ഡിഫന്‍സ് സെക്രട്ടറി ബെന്‍ വാലസ്, ധനമന്ത്രി നദീം സഹാവി, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സെക്രട്ടറി ബ്രണ്ടന്‍ ലൂയിസ്, ട്രേഡ് പോളിസി മന്ത്രി പെന്നി മോര്‍ഡന്റ് എന്നിവരും ലിസിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments