ലണ്ടന്‍: ഗോ പൂജ നടത്തി ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഋഷി സുനക്. ഭാര്യയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുമായ അക്ഷത മൂര്‍ത്തിക്കൊപ്പമായിരുന്നു ചടങ്ങ് നടന്നത്.
പൂജാകര്‍മത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൂജാരിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പശുവിനുമുന്‍പില്‍ പ്രത്യേക പിച്ചള പാത്രത്തില്‍ വെള്ളം തളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ചടങ്ങില്‍ പൂജാരിമാര്‍ക്കൊപ്പം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളടക്കം പ്രമുഖരും പങ്ക് എടുത്തതായാണ് വിവരം.
ദിവസങ്ങള്‍ക്കുമുന്‍പ് ജന്മാഷ്ടമി ദിനത്തില്‍ സുനക് ലണ്ടനിലെ ഭക്തിവേദാന്ത ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.