കോര്‍ക്ക്: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു ചികിത്സയിലായിരുന്ന ഏഴു വയസുകാരി അയര്‍ലന്‍ഡില്‍ അന്തരിച്ചു. ഇന്ന് രാവിലെ 9.30 യ്ക്കായിരുന്നു മരണം. പത്തനംതിട്ട തടിയൂര്‍ കടയാര്‍ കാരുവേലില്‍ കണനില്‍ക്കുംകാലയില്‍ ലിജു കെ. ജോസഫ് – ജിന്‍സി തോമസ് ദമ്പതികളുടെ മകളാണ്. സഹോദരി: ഇവാന മോള്‍.
അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ ഒരു വര്‍ഷം മുന്‍പാണ് ജോലി സംബന്ധമായി ലിയാനയുടെ മാതാപിതാക്കള്‍ എത്തുന്നത്. അയര്‍ലന്‍ഡില്‍ എത്തിയ ശേഷമാണ് ലിയാനയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കരിക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ഇതിനായുള്ള തുടര്‍ നടപടി ക്രമീകരണങ്ങള്‍ക്ക് കോര്‍ക്കിലെ വിവിധ ഇന്ത്യന്‍ സംഘടനകള്‍ കുടുംബത്തോടൊപ്പമുണ്ട്. ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ റിട്ട. പാസ്റ്റര്‍ ജോസഫ് കെ. ജോസഫിന്റെ ചെറുമകളാണ് മരിച്ച ലിയാന. കോര്‍ക്കില്‍ എബനേസര്‍ സഭയിലെ അംഗങ്ങളാണ് ലിയാനയുടെ മാതാപിതാക്കള്‍.