ലണ്ടന്‍: ടെക് കമ്പനികളിലേക്ക് വിദേശത്തുനിന്നുള്ളവരുടെ നിയമനങ്ങള്‍ വെട്ടിക്കുറക്കുകയാണെന്ന സൂചനയുമായി ബ്രിട്ടന്‍. ടെക്, എന്‍ജിനീയറിങ് മേഖലകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആ?ശ്രയിക്കുന്നത് പുനഃപരിശോധിക്കാന്‍ കുടിയേറ്റ ഉപദേശക സമിതിയോട് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ ആവശ്യപ്പെട്ടു.
ചില പ്രത്യേക മേഖലകളിലേക്ക് മാത്രം മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നത് എന്തിനാണെന്നും സമിതിക്ക് നല്‍കിയ കത്തില്‍ കൂപ്പര്‍ ചോദിച്ചു. തൊഴില്‍ വിസയില്‍ യു.കെയിലെത്തുന്നവരില്‍ കൂടുതലും ഐ.ടി ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ്, എന്‍ജിനീയറിങ് പ്രഫഷനലുകളാണെന്നും കൂപ്പര്‍ സൂചിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള പ്രഫഷനലുകളുടെ സേവനം രാജ്യം അംഗീകരിക്കുന്നുണ്ടെങ്കിലും അത് നിയന്ത്രിക്കേണ്ട ആവശ്യമുണ്ടെന്നും കൂപ്പര്‍ ചൂണ്ടിക്കാട്ടി.
വിദേശ രാജ്യങ്ങളില്‍നിന്നുള്ള നിയമനം കൂടുതല്‍ വര്‍ധിച്ചത് സുസ്ഥിരതയില്ലാതാക്കുമെന്നും യു.കെയുടെ തൊഴില്‍ വൈദഗ്ധ്യം കുറക്കുമെന്നും അവര്‍ അഭിപ്രായ?പ്പെട്ടു. ഈ സംവിധാനം ദേശീയ താല്‍പര്യത്തിന് വിരുദ്ധമാണ്. അതിനാല്‍ സര്‍ക്കാര്‍ കുടിയേറ്റം കുറക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. അടുത്തിടെ വിദേശ രാജ്യങ്ങളില്‍ നിന്ന് യു.കെയില്‍ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. പ്രഫഷനലുകള്‍ക്കൊപ്പം വിദ്യാര്‍ഥികളും ധാരാളമായി യു.കെയിലെത്തിയിരുന്നു.
കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. കുടുംബാംഗത്തിന്റെ വിസ സ്?പോണ്‍സര്‍ ചെയ്യാനുള്ള കുറഞ്ഞ വരുമാനപരിധി ഇരട്ടിയിലേറെയാക്കിയിരുന്നു. കുടിയേറ്റം യു.കെക്ക് ഒരുപാട് നേട്ടങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അതില്‍ നിയന്ത്രണം അനിവാര്യമാണ്.-യു.കെ ആഭ്യന്തര സെക്രട്ടറിയുടെ ഓഫിസ് വക്താവ് പറഞ്ഞു.