ബ്രസല്‍സ്: കനത്ത ചൂട് മൂലം 2023ല്‍ യൂറോപ്പില്‍ ജീവന്‍ നഷ്ടമായത് 50,000ത്തോളം പേര്‍ക്കെന്ന് പഠനം. ബാഴ്‌സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകത്ത് ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2023. കാലാവസ്ഥ വ്യതിയാനത്തിലെ ചെറിയ വ്യത്യാസം പോലും താപനില വര്‍ധിക്കാന്‍ കാരണമാകുന്നു. ചൂട് അനിയന്ത്രിതമായി വര്‍ധിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കുന്നു.
ലോകത്തില്‍ ഏറ്റവും വേഗം ചൂടാകുന്ന ഭൂഖണ്ഡത്തിലാണ് യൂറോപ്യന്‍ ജനത ജീവിക്കുന്നത്. തൊട്ടു മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 2023ല്‍ ചൂട് മൂലം മരിച്ചവരുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
35 യൂറോപ്യന്‍ രാജ്യങ്ങളിലെ താപനിലയും മരണനിരക്കും താരതമ്യ പഠനം നടത്തിയാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. അതില്‍ തന്നെ ഗ്രീസ്, ബള്‍ഗേറിയ, ഇറ്റലി, സ്?പെയിന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കുടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ചൂട് കാരണം മരണപ്പെട്ടവരുടെ എണ്ണം 47,690 വരുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.