ലണ്ടന്‍ : ലുക്കീമിയ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുകെ മലയാളി യുവതി അന്തരിച്ചു. യുകെയിലെ മെയ്ഡ്‌സ്റ്റോണില്‍ കുടുംബമായി താമസിച്ചിരുന്ന എറണാകുളം സ്വദേശിനി ബിന്ദു വിമലാണ് മരിച്ചത്.
രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്ന ബിന്ദു കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. ടണ്‍ബ്രിഡ്ജ് വെല്‍സ് ഹോസ്പിറ്റലിലെ കാറ്ററിങ് ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരിയായിരുന്നു ബിന്ദു.
മെയ്ഡ്‌സ്റ്റോണ്‍ ഹോസ്പിറ്റല്‍, ലണ്ടന്‍ കിങ്‌സ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ആയിരുന്നു ബിന്ദുവിന്റെ ചികിത്സ നടന്നിരുന്നത്. ചികിത്സയുടെ ഭാഗമായി ബോണ്‍മാരോ മാറ്റിവക്കാനും ശ്രമം നടത്തിയിരുന്നു. ഭര്‍ത്താവ് വിമല്‍ കുമാര്‍. ഉത്തര വിമല്‍, കേശവ് വിമല്‍ എന്നിവരാണ് മക്കള്‍. സംസ്‌കാരം പിന്നീട്.