Sunday, October 2, 2022

HomeWorldEuropeലിസ് ട്രസ്സ് ബ്രിട്ടന്റെ പുതിയ പ്രധാന മന്ത്രി

ലിസ് ട്രസ്സ് ബ്രിട്ടന്റെ പുതിയ പ്രധാന മന്ത്രി

spot_img
spot_img

ലണ്ടന്‍ : ലിസ് ട്രസ്സ് ബ്രിട്ടന്റെ പുതിയ പ്രധാന മന്ത്രി. തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ റിഷി സുനകിനെ മറികടന്നാണ് ലിസ് വിജയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ വോട്ടെടുപ്പിലാണ് വിജയം. ലിസ്സിന് 81,326 വോട്ടുകളും റിഷി സുനകിന് 60,399 വോട്ടുകളും ലഭിച്ചു.

മാര്‍ഗരറ്റ് താച്ചര്‍ക്കും തെരേസ മേയ്ക്കും ശേഷം പ്രധാന മന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ് ലിസ് ട്രസ്സ്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ രജിസ്റ്റര്‍ ചെയ്ത 1.8 ലക്ഷം അംഗങ്ങള്‍ക്കിടയില്‍ ആഗസ്ത് ആദ്യം തുടങ്ങിയ വോട്ടിങ് വെള്ളിയാഴ്ചയാണ് പൂര്‍ത്തിയായത്. ലിസ് ട്രസ് വിജയിക്കുമെന്നാണ് സര്‍വേകള്‍ നേരത്തെ തന്നെ പ്രവചിച്ചത്. എംപിമാര്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ ഋഷി സുനകായിരുന്നു മുന്നില്‍. പക്ഷേ അവസാന ഘട്ട വോട്ടെടുപ്പില്‍ ലിസ് ട്രസ് മുന്നിലെത്തുകയായിരുന്നു.

ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു ലിസ് ട്രസ്. ഡേവിഡ് കാമറണ്‍, തെരേസ മേ മന്ത്രിസഭകളിലും അംഗമായിരുന്നു.ആദ്യ ഘട്ടത്തില്‍ ബ്രെക്സിറ്റ് വിരുദ്ധ നിലപാടെടുത്ത നേതാവ് കൂടിയാണ് ലിസ് ട്രസ്.

വിവാദങ്ങളില്‍ പെട്ട് ബോറിസ് ജോണ്‍സണ്‍ ജൂലൈ ഏഴിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചത്.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്സിറ്റ് പദ്ധതിയുടെ പശ്ചാത്തലത്തില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ ബോറിസ് ജോണ്‍സനെ തുടക്കം മുതല്‍ വിവാദങ്ങള്‍ പിന്തുടര്‍ന്നു. കോവിഡ് കാലത്ത് ലോക്ഡൗണ്‍ ചട്ടങ്ങള്‍ മറികടന്ന് മദ്യസല്‍ക്കാരമടക്കമുള്ള ആഘോഷങ്ങള്‍ നടത്തിയത് വന്‍ തിരിച്ചടിയായി. ഈ വിവാദത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തേണ്ടിവന്നു. പിന്നാലെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയും വിലക്കയറ്റവും തിരിച്ചടിയായതോടെയായിരുന്നു രാജി.

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ചൊവ്വാഴ്ച വിടവാങ്ങല്‍ പ്രസംഗം നടത്തും. പുതിയ നേതാവിനെ എലിസബത്ത് രാജ്ഞി അവരുടെ ബല്‍മോറല്‍ കാസില്‍ വസതിയില്‍ വച്ച്‌ പ്രധാനമന്ത്രിയായി ഔദ്യോഗികമായി നിയമിക്കും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments