Sunday, October 2, 2022

HomeWorldEuropeഎലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ലണ്ടനില്‍

എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ലണ്ടനില്‍

spot_img
spot_img

ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ പ​ങ്കെടുക്കാന്‍ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ലണ്ടനിലെത്തി.


നഗരത്തിലെ ഗാറ്റ്‍വിക്ക് വിമാനത്താവളത്തിലാണ് രാഷ്‌ട്രപതി വിമാനമിറങ്ങിയത്. വെസ്റ്റ്മിനിസ്റ്റര്‍ ​അബേയിലാണ് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നത്.
സെപ്റ്റംബര്‍ 19 വരെയാണ് രാഷ്ട്രപതി യു.കെയില്‍ തുടരുക. 19ാം തീയതിയാണ് രാജ്ഞിയുടെ ശവസംസ്കാരം നടക്കുന്നത്.

ഇന്ത്യക്ക് വേണ്ടി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു രാജ്ഞിക്കായി അന്തിമോപചാരം അര്‍പ്പിക്കും.

ഞായറാഴ്ച വെസ്റ്റ്മിനിസ്റ്ററിലെത്തി അവര്‍ രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കും. പിന്നീട് ചാര്‍ളി രാജാവ് ബക്കിങ്ഹാം കൊട്ടാരത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലും അവര്‍ പ​ങ്കെടുക്കും. തിങ്കളാഴ്ച രാവിലെ രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ അവര്‍ സംബന്ധിക്കും. യു.കെ സ്റ്റേറ്റ് സെക്രട്ടറി സംഘടിപ്പിക്കുന്ന ചടങ്ങിലും പ​ങ്കെടുത്താവും അവര്‍ മടങ്ങുക.

രാഷ്ട്രപതിയേയും വഹിച്ചുള്ള പ്രത്യേക വിമാനം കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയാണ് ഗാറ്റ്‍വിക്ക് വിമാനത്താവളത്തില്‍ എത്തിയത്. ഇന്ത്യന്‍ ഹൈകമ്മീഷണര്‍ രാഷ്ട്രപതിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments