Sunday, October 2, 2022

HomeWorldEuropeബ്രിട്ടന്റെ ചെങ്കോലിലെ ഗ്രേറ്റ് സ്റ്റാര്‍ ഡയമണ്ട് തിരിച്ചു വേണമെന്ന് ദക്ഷിണാഫ്രിക്ക

ബ്രിട്ടന്റെ ചെങ്കോലിലെ ഗ്രേറ്റ് സ്റ്റാര്‍ ഡയമണ്ട് തിരിച്ചു വേണമെന്ന് ദക്ഷിണാഫ്രിക്ക

spot_img
spot_img

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചെങ്കോലിനെ അലങ്കരിച്ച ലോകത്തെ അറിയപ്പെടുന്ന ഏറ്റവും വലിയ ക്ലിയര്‍ കട്ട് വജ്രം- ‘ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക’ മടക്കി നല്‍കണമെന്ന് ദക്ഷിണാഫ്രിക്ക.

കുള്ളിനന്‍ I എന്നറിയപ്പെടുന്ന ഈ വജ്രം 1905-ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഖനനം ചെയ്ത ഏറ്റവും വലിയ വജ്രമായ കുള്ളിനനില്‍ നിന്ന് വിഭജിച്ചെടുത്തതാണ്. ഒമ്ബതു വജ്രങ്ങള്‍ രൂപീകരിച്ചതില്‍ ഏറ്റവും വലുതാണ് ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക.

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ, ബ്രിട്ടീഷ് രാജ്ഞിയുടെ ആഡംബര ശേഖരത്തിലുള്ള അമൂല്യ വസ്തുക്കള്‍ തിരികെ നല്‍കണമെന്ന ആവശ്യം ശക്തമാകുകയാണ്.

കിരീടം അലങ്കരിക്കാനായി കൊണ്ടുപോയ ഗ്രേറ്റ് സ്റ്റാര്‍ ഡയമണ്ട് തിരികെവേണമെന്ന് ദക്ഷിണാഫ്രിക്കയില്‍ ആവശ്യം ശക്തമാണ്. രത്‌നം തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പരാതി ക്യാമ്ബയിനും ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ചിട്ടുണ്ട്. ഈ പരാതിയില്‍ ഇതിനോടകം 6,000 പേര്‍ ഒപ്പിട്ടുകഴിഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments