Wednesday, April 24, 2024

HomeWorldEuropeയുകെയിലെ പുതുപ്പള്ളിയില്‍ ജെ എസ് വി ബി എസ് ഒക്ടോബര്‍ 30ന്

യുകെയിലെ പുതുപ്പള്ളിയില്‍ ജെ എസ് വി ബി എസ് ഒക്ടോബര്‍ 30ന്

spot_img
spot_img

ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി എന്ന പേരിൽ അറിയപ്പെടുന്ന ബിർമിങ്ങ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ കുട്ടികളുടെ അൽമിയ ഉന്നമനത്തിനായി ദൈവ വചനം പഠിക്കുന്നതിനും എല്ലാ വർഷവും നടത്തി വരാറുള്ള ജെ എസ് വി ബി എസ് ഈ വർഷവും ഒക്ടോബര് 30നു ബിർമിങ്ങ്ഹാം സ്റ്റെച്ച്ഫോർഡിലുള്ള ഓൾ സെയിന്റസ് ചർച്ചിൽ വെച്ചു നടത്തപ്പെടുന്നു.
ഈ വർഷത്തെ ചിന്ത വിഷയം “വിശ്വാസവും നല്ല മനഃസാക്ഷിയും” (1 തിമോത്തി1-19 )”Having Faith and Good Conscience”
ആത്മീയ നിറവിൽ ഇംഗ്ലണ്ടിലെ പുതുപ്പള്ളി ഒരുങ്ങി.
മിഡ്ലാൻഡിലെ ആദ്യ യാക്കോബായ പള്ളിയായ ബിർമിങ്ങ്ഹാം സെന്റ ജോർജ് യാക്കോബായ പള്ളിയുടെ അൽമിയ സംഘടനയായ സൺ‌ഡേ സ്കൂളിന്റെയും പള്ളി ഭരണ സമിതിയുടെയും നേതൃത്വത്തിൽ J S V B S നടത്തുന്നതിനുള്ള ക്രെമീകരണങ്ങൾ പൂർത്തി ആയതായി ഭാരവാഹികൾ അറിയിച്ചു. എല്ലാ മാതാ പിതാക്കളും കുട്ടികളെ പങ്കെടുപ്പിക്കണം എന്ന് വികാരി റെവ ഫാ .രാജു ചെറുവള്ളിൽ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്കു പള്ളിയുടെ വെബ് സൈറ്റായ www.jsocbirmingham.com സന്ദർശിക്കുക.

റിപ്പോര്‍ട്ട്:: രാജു വേലംകാല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments