Thursday, March 28, 2024

HomeWorldEuropeബ്രിട്ടനില്‍ മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടായി ഉയര്‍ത്തുന്നു, പ്രവാസികള്‍ക്കും ഗുണം

ബ്രിട്ടനില്‍ മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടായി ഉയര്‍ത്തുന്നു, പ്രവാസികള്‍ക്കും ഗുണം

spot_img
spot_img

ലണ്ടന്‍ : ബ്രിട്ടനില്‍ മിനിമം വേതനം അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ മണിക്കൂറിന് 9.50 പൗണ്ടായി ഉയര്‍ത്തും. തീരുമാനം പ്രവാസികള്‍ക്കും ഗുണകരമാകും. 23 വയസിനു മുകളിലുള്ളവര്‍ക്കാണ് ഈ മിനിമം വേതനത്തിന് അര്‍ഹതയുള്ളത്. നിലവില്‍ 8.91 പൗണ്ട് ആയിരുന്നു ഒരു മണിക്കൂര്‍ ജോലിക്കുള്ള മിനിമം വേതനം. ഇതാണ് ഏപ്രില്‍ മുതല്‍ ഒമ്പതര പൗണ്ടാകുന്നത്. നിലവിലെ വിനിമയ നിരക്കനുസരിച്ച് ശരാശരി ആയിരം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുകയാണിത്.

പുതിയ വര്‍ധനയനുസരിച്ച് മുഴുവന്‍ സമയം ജോലി ചെയ്യുന്ന ഒരാള്‍ക്ക് വര്‍ഷം 1074 പൗണ്ടിന്റെ ശമ്പള വര്‍ധന ലഭിക്കും. ചാന്‍സിലര്‍ ഋഷി സുനാക് ഈയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച ഔദ്യോഗക പ്രഖ്യാപനം ഉണ്ടാകും. പേ കമ്മിഷന്റെയും ഇന്‍ഡിപ്പെന്‍ഡന്റ് അഡൈ്വസേഴ്‌സിന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിന് കോവിഡ് കാലത്ത് സര്‍ക്കാര്‍ തയാറാകുന്നത്.

23 വയസ് പൂര്‍ത്തിയായവര്‍ക്ക് ശമ്പളത്തില്‍ 6.6 ശതമാനം വര്‍ധന നല്‍കുന്ന തീരുമാനമാണിത്. ജീവിതച്ചെലവ് ശരാശരി 3.1 ശതമാനം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ധന തൊഴിലാളികള്‍ക്ക് വലിയ അനുഗ്രഹമാകും. കോവിഡ് മൂലം തൊഴില്‍ മേഖലയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണ് സര്‍ക്കാരില്‍നിന്നും ഉണ്ടാകുന്നത്.

21 മുതല്‍ 22 വയസുവരെ പ്രായമുള്ളവരുടെ മിനിമം വേതനം മണിക്കൂറിന് 8.36 പൗണ്ടില്‍ നിന്നും ഏപ്രില്‍ മുതല്‍ 9.18 പൗണ്ടായി ഉയരും. അപ്രന്റീസ്ഷിപ്പിലുള്ളവരുടെ പ്രതിഫലം മണിക്കൂറിന് 4.30 പൗണ്ടില്‍ നിന്നും 4.81 പൗണ്ടായും വര്‍ധിക്കും.

18 മുതല്‍ 20 വയസു വരെ പ്രായമുള്ളവരുടെ മിനിമം വേതനം 6.56 പൗണ്ടില്‍ നിന്നും 6.83 പൗണ്ടായാണ് ഉയര്‍ത്തുന്നത്. 18 വയസില്‍ താഴെയുള്ളവര്‍ക്കും വര്‍ധനയുണ്ട്. 4.62 പൗണ്ടായിരുന്ന ഇവരുടെ വേതനം 4.81 പൗണ്ടായി ഉയരും. ബുധനാഴ്ച രാവിലെയാണ് ചാന്‍സിലര്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments