Saturday, December 3, 2022

HomeWorldEuropeബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനകിന് സാധ്യതയേറുന്നു

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനകിന് സാധ്യതയേറുന്നു

spot_img
spot_img

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ നിന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ലിസ് ട്രസ് രാജിവച്ചതിനെ തുടര്‍ന്ന് ബ്രിട്ടണെ ഇനിയാര് നയിക്കുമെന്ന ചോദ്യം ബാക്കിയാവുകയാണ്. അടുത്ത ആഴ്ചക്കുള്ളിൽ പുതിയ നേതാവിനെ കണ്ടെത്തുമെന്നാണ് ട്രസിന്റെ പ്രഖ്യാപനം.

ഇതേ സമയം പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് സാധ്യതയേറുന്നുവെന്നാണ് സൂചനകൾ.

കഴിഞ്ഞ മാസം നടന്ന നേതൃമത്സരത്തില്‍ ട്രസിന്റെ നികുതി വെട്ടിക്കുറയ്ക്കല്‍ അജണ്ടയെത്തുടര്‍ന്നാണ് ഋഷി സുനക് പരാജയപ്പെട്ടത്. അതെ നികുതി വെട്ടിക്കുറയ്ക്കലും സാമ്ബത്തിക പ്രതിസന്ധികളുമാണ് ലിസ് ട്രസിന്റെ രാജിയിലേക്ക് നയിച്ചതും. അധികാരമേറ്റ് 44-ാം ദിവസമാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്.

ഇതേതുടര്‍ന്ന് പ്രധാനമന്ത്രി പദവിയിലേക്ക് ചുവടുവെക്കാനുള്ള പ്രധാന നേതാവായി ഋഷി സുനകിനെ കണക്കാക്കുന്നു. എന്നാല്‍, ടോറി അണികള്‍ക്കുള്ളിലെ സംഘര്‍ഷം കാരണം തീരുമാനം തീര്‍ത്തും അനിശ്ചിതത്വത്തിലാണ്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി, തന്റെ പിന്‍ഗാമിയെ ഭരണകക്ഷിയായ ടോറി പാര്‍ട്ടി തിരഞ്ഞെടുക്കുന്നത് വരെ ചുമതലയില്‍ തുടരും

കോവിഡും റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും അതെ തുടർന്നുണ്ടായ ഇന്ധന വില വർധനയുമെല്ലാം ബ്രിട്ടൻ സാമ്പത്തിക രംഗത്തിന്റെ നടുവൊടിച്ചിരിക്കുകയാണ്. അതിനൊപ്പമാണ് ട്രസ് കൊണ്ടുവന്ന കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ച തീരുമാനവും. അത് പിൻവലിച്ചെങ്കിൽ പോലും അതുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ല. അതുകൊണ്ട് തന്നെ ഇനി വരുന്നയാൾക്ക് മറികടക്കേണ്ടത് വലിയ പ്രതിബന്ധങ്ങളാണ്

ബോറിസിന്റെ രാജിക്ക് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ ട്രസിന്റെ പ്രധാന എതിരാളി സുനക് ആയിരുന്നു. പാർട്ടി അണികൾക്കിടയിൽ ഉണ്ടായിരുന്ന സ്വീകാര്യതയാണ് അന്ന് ട്രസിനെ തുണച്ചത്. എന്നാൽ രാജ്യം നിലവിൽ വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ നേതാക്കളും അണികളും ഒരുപോലെ സുനക്കിലേക്ക് ചാഞ്ഞേക്കുമെന്നാണ് സൂചനകൾ.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments