Sunday, November 27, 2022

HomeWorldEuropeമന്ത്രിസഭയില്‍ അഴിച്ചു പണി, നാല് മന്ത്രിമാരോട് ഋഷി സുനക് രാജി ആവശ്യപ്പെട്ടു

മന്ത്രിസഭയില്‍ അഴിച്ചു പണി, നാല് മന്ത്രിമാരോട് ഋഷി സുനക് രാജി ആവശ്യപ്പെട്ടു

spot_img
spot_img

ലണ്ടന്‍: അധികാരമേറ്റതിന് പിന്നാലെ മന്ത്രിസഭയില്‍ അഴിച്ച്‌ പണിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.

പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിന് മുന്നോടിയായുള്ള കടുത്ത നടപടികളുടെ ഭാഗമായി ലിസ് ട്രസ് മന്ത്രിസഭയിലെ നാല് മന്ത്രിമാരോട് ഋഷി സുനക് രാജി ആവശ്യപ്പെട്ടതായാണ് വിവരം. ഇതിനെ തുടര്‍ന്ന് മൂന്ന് മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചതായി വാര്‍ത്താ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു..

വാണിജ്യ ഊര്‍ജ്ജ വിഭാഗം മന്ത്രി ജേക്കബ് റീസ് മോഗ്, നിയമ വകുപ്പ് മന്ത്രി ബ്രാന്‍ഡന്‍ ലെവിസ്, വികസന മന്ത്രി വിക്കി ഫോര്‍ഡ്, തൊഴില്‍ പെന്‍ഷന്‍ മന്ത്രി ക്ലോ സ്മിത് എന്നിവരോട് മന്ത്രിസഭയില്‍ നിന്നും പിന്‍വാങ്ങാന്‍ ഋഷി ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇതില്‍ ജേക്കബ് റീസ് മോഗ്, ബ്രാന്‍ഡന്‍ ലെവിസ്, ക്ലോ സ്മിത് എന്നിവര്‍ ഇതിനോടകം തന്നെ രാജി അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യ്തു.

കൂടാതെ ബോറിസ് ജോണ്‍സന്റെ ഭരണകാലയളവില്‍ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായിരുന്ന ഡൊമിനിക് റാബിന് അതേ സ്ഥാനത്തോടൊപ്പം സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനവും നല്‍കിയതായും നിലവിലെ ധനമന്ത്രിയായ ജെറെമി ഹണ്ട് തല്‍സ്ഥാനത്ത് തുടരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചിട്ടുണ്ട്.

തെറ്റുകള്‍ തിരുത്താനാണ് തന്നെ നിയോഗിച്ചതെന്നും മികച്ചതിനായി അശ്രാന്തം പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്ത ശേഷം രാജ്യത്തോടായി ഋഷി സുനക് പറഞ്ഞിരുന്നു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments