ലണ്ടന്‍: യുകെയില്‍ കോവിഡിന്‍റെ പുതിയ രണ്ടു വകഭേദങ്ങള്‍ പടരുന്നതായി റിപ്പോര്‍ട്ട്. ‘ബിക്യു.1, എക്സ്.ബി.ബി’ എന്നീ വകഭേദങ്ങളാണ് വ്യാപിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഒമിക്രോണ്‍ വകഭേദത്തിന്‍റെ ഉപവകഭേദങ്ങളാണ് ഇവ രണ്ടുമെന്നും നിലവിലുള്ള വാക്സിനുകള്‍ ഇതിനെതിരേ ഫലപ്രദമാകില്ലെന്നാണ് സൂചനയെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ബിക്യു.1 വകഭേദത്തില്‍ 700ലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എക്സ്.ബി.ബി വകഭേദം 18 പേര്‍ക്കാണ് ബാധിച്ചത്.
നവംബര്‍ അവസാനത്തോടെ യൂറോപ്പിലും വടക്കേ അമേരിക്കയിലും പുതിയ കോവിഡ് തരംഗം ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്.