Monday, December 5, 2022

HomeWorldEuropeവേതനവര്‍ധന ആവശ്യപ്പെട്ട്‌ യുകെയില്‍ നഴ്‌സുമാര്‍ സമരത്തിലേക്ക്‌

വേതനവര്‍ധന ആവശ്യപ്പെട്ട്‌ യുകെയില്‍ നഴ്‌സുമാര്‍ സമരത്തിലേക്ക്‌

spot_img
spot_img

ലണ്ടന്‍: വേതനവര്‍ധന ആവശ്യപ്പെട്ട് ബ്രിട്ടനില്‍ മൂന്നുലക്ഷത്തിലധികം നഴ്സുമാര്‍ സമരത്തിലേക്ക്. രൂക്ഷമായ വിലക്കയറ്റ സാഹചര്യത്തില്‍ വേതനം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങിന്റെ (ആര്‍സിഎന്‍) നേതൃത്വത്തിലാണ് ദേശീയ ആരോഗ്യ സര്‍വീസിന്റെ ഭാഗമായ നഴ്സുമാര്‍ വര്‍ഷാന്ത്യത്തില്‍ സമരം നടത്തുന്നത്. സംഘടനയുടെ 106 വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് പണിമുടക്കാന്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്നത്.

ദേശീയ ആരോഗ്യ സര്‍വീസ് നഴ്സുമാരുടെ ശമ്ബളം പലതവണയായി 20 ശതമാനം വെട്ടിക്കുറച്ചിരുന്നു. സെപ്തംബര്‍ ആയതോടെ നിത്യച്ചെലവിനായി നഴ്സുമാര്‍ക്ക് ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട നില വന്നിരുന്നു. കഴിഞ്ഞ വര്‍ഷം 25,000 നഴ്സുമാര്‍ ജോലി രാജിവച്ചു–- സംഘടന ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ നിക്ഷേപം വന്‍തോതില്‍ വെട്ടിക്കുറയ്ക്കപ്പെട്ടതോടെ രാജ്യത്ത് ആരോഗ്യരംഗം വന്‍ പ്രതിസന്ധി നേരിടുകയാണ്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments