Friday, March 29, 2024

HomeWorldMiddle Eastവിസ മാറ്റത്തിനായി ഇനി രാജ്യത്തിന് പുറത്തു പോകേണ്ട; പുതിയ നിര്‍ദ്ദേശവുമായി യുഎഇ

വിസ മാറ്റത്തിനായി ഇനി രാജ്യത്തിന് പുറത്തു പോകേണ്ട; പുതിയ നിര്‍ദ്ദേശവുമായി യുഎഇ

spot_img
spot_img

ദുബായ്: യുഎഇയില്‍ വിസിറ്റ് വിസയിലുള്ള പ്രവാസികള്‍ക്ക് ഇനി വിസ മാറ്റത്തിനായി രാജ്യത്തിന്റെ പുറത്തു പോകേണ്ട ആവശ്യമില്ല.

ഇതിനായി 550 ദിര്‍ഹം ഫീസ് അടച്ചാല്‍ തൊഴില്‍ വിസയിലേക്കോ താമസ വിസയിലേക്കോ മാറാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഇത്തരക്കാര്‍ക്ക് രാജ്യം വിട്ടതിനുശേഷം പുതിയ വിസയില്‍ വരണമായിരുന്നു.

യുഎഇ യില്‍ വിസ മാറ്റത്തിനായുള്ള ഫീസ് സംബന്ധിച്ച്‌ അവ്യക്തതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. നിലവിലുള്ള വിസ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് അപേക്ഷ നല്‍കിയിരിക്കണം.

കാലാവധി കഴിഞ്ഞാല്‍ വൈകിയ ദിവസങ്ങളിലെ പിഴ നല്‍കേണ്ടി വരും. സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ എത്തിയവര്‍ കാലാവധി കഴിഞ്ഞുള്ള ആദ്യ ദിവസത്തിന് 200 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസത്തിന് 100 ദിര്‍ഹം വീതവും പിഴയൊടുക്കേണ്ടി വരും.

ഇതിനു പുറമേ രാജ്യം വിടുന്ന ദിവസം 100 ദിര്‍ഹം സേവന നിരക്കായും നല്‍കണം. തൊഴില്‍ വിസയിലുള്ളവര്‍ പുതിയ വിസയിലേക്ക് മാറുമ്ബോള്‍ 30 ദിവസമാണ് സമയ പരിധി. വൈകുന്ന ആദ്യ ദിവസത്തില്‍ 125 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസത്തിനും 25 ദിര്‍ഹം വീതവുമാണ് പിഴ. ആറു മാസം വരെ പിഴയടക്കേണ്ടി വരുന്ന നിരക്കാണിത്. അതു കഴിഞ്ഞാല്‍ ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതം പിഴ ചുമത്തും. ഒരു വര്‍ഷം ഇതേ രീതിയില്‍ തുടര്‍ന്നാല്‍ പ്രതിദിനം നല്‍കേണ്ട പിഴ 100 ദിര്‍ഹമാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments