Friday, March 29, 2024

HomeWorldMiddle East'സീ വേൾഡ് അബുദാബി':ഏറ്റവും വലിയ മറൈൻ തീം പാർക്ക് മേയ് 23ന് ലോകത്തിനു സമ്മാനിക്കും

‘സീ വേൾഡ് അബുദാബി’:ഏറ്റവും വലിയ മറൈൻ തീം പാർക്ക് മേയ് 23ന് ലോകത്തിനു സമ്മാനിക്കും

spot_img
spot_img

അബുദാബി:ഭൂമിയും സമുദ്രവും തമ്മിലുള്ള ബന്ധം മനസ്സിലാക്കത്തക്കവിധം 5 നിലകളിലായി 1.83 ലക്ഷം ചതുരശ്ര മീറ്ററിലുള്ള ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് ‘സീ വേൾഡ് അബുദാബി’ മേയ് 23ന് തുറക്കും. വെള്ളച്ചാട്ടം, റോളർകോസ്റ്റർ റൈഡ്, വെള്ളത്തിനടിയിലെ ഷോപ്പിങ് തുടങ്ങി 8 പ്രമേയങ്ങളിലാണ് കരയിലെ ഈ കടൽ കൊട്ടാരം ഒരുക്കിയിരിക്കുന്നത്.

പടുകൂറ്റൻ അറകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ, ചെറുഗുഹകൾ  തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന സ്വാഭാവിക കടൽക്കാഴ്ചകൾ സന്ദർശകർക്ക് വേറിട്ട അനുഭവം പകരും. മറൈൻ ലൈഫ് പാർക്ക്, ഉല്ലാസ കേന്ദ്രങ്ങൾ, മേഖലയിലെ ആദ്യത്തെ സമർപ്പിത സമുദ്ര ഗവേഷണം, രക്ഷാപ്രവർത്തനം, പുനരധിവാസം, തിരിച്ചയയ്ക്കൽ കേന്ദ്രം എന്നിവയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

വിവിധ തട്ടുകളിലെ കാഴ്ചകൾ ഒരേസമയം ആസ്വദിക്കാവുന്ന 20 മീറ്റർ ഉയരമുള്ള എൻഡ്‌ലസ് വിസ്റ്റയാണ് മുഖ്യ ആകർഷണം. വംശനാശ ഭീഷണി നേരിടുന്നവയെ സംരക്ഷിക്കാനായി പുനരധിവാസ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.  

ലോകത്തിന്റെ സമുദ്രവിജ്ഞാനത്തിൽ പുതിയൊരു അധ്യായമായിരിക്കും സീവേൾഡ് അബുദാബിയെന്ന് മിറൽ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. കടൽ ജീവികളെ അവയുടെ ആവാസ വ്യവസ്ഥിതിയിൽ സംരക്ഷിക്കുന്ന മാതൃക പദ്ധതിയാണിതെന്ന് ചെയർമാൻ സ്കോട് റോസ് പറഞ്ഞു. ഓരോ വിഭാഗത്തിലെയും മൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കാൻ  മുൻനിര മൃഗസംരക്ഷണ വിദഗ്ധരും ശാസ്ത്രജ്ഞരും എൻജീനിയരും അടങ്ങുന്ന വൻ സംഘവും പ്രവർത്തിക്കുന്നു.  

മൈക്രോ ഓഷ്യൻ, എൻഡ്‌ലെസ് ഓഷ്യൻ, ട്രോപ്പിക്കൽ ഓഷ്യൻ, റോക്കി പോയിന്റ് എന്നിവ ആഴക്കടലിലെ വിസ്മയങ്ങളിലേക്കും സാഹസികതയിലേക്കും സന്ദർശകരെ കൂട്ടിക്കൊണ്ടുപോകും.  സമുദ്ര ജീവികളുമായി അടുത്തിടപഴകാനും അവസരമുണ്ട്.സുസ്ഥിരത വർഷമായ 2023ൽ മറൈൻ ലൈഫ് പാർക്ക് തുറക്കുന്നതിൽ അഭിമാനമുണ്ടെന്ന് മിറൽ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. പൈതൃകവും പ്രകൃതിയും തനിമയോടെ സംരക്ഷിക്കാൻ പഠിപ്പിച്ച രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പാതയാണ് ഇതിലൂടെ പിന്തുടരുന്നത്. 

 അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയം, അമേരിക്കൻ ഹ്യൂമൻ എന്നിവയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് പാർക്ക് രൂപകൽപന ചെയ്തത്. കടലിലെ രാത്രിയും പകലും നവീന ലൈറ്റിങ് സംവിധാനത്തിൽ പുനസൃഷ്ടിച്ചിരിക്കുന്നത്. ജലത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്ന അനിമൽ ലൈഫ് സപ്പോർട്ട് സിസ്റ്റവും (എഎൽഎസ്എസ്) സജ്ജമാക്കിയിട്ടുണ്ട്.

അന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ പ്രദേശത്തുനിന്ന് ആർട്ടിക്കിലെ ജൈവ വൈവിധ്യത്തിലേക്കുള്ള യാത്രയും അവിസ്മരണീയമാണ്. ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പീഷീസ് അക്വേറിയം, നിരീക്ഷണ ഡെക്കുകൾ, 20 മീറ്റർ വ്യൂവിംഗ് വിൻഡോ, കടൽ ഗുഹ, എൻഡ്‌ലെസ് വിസ്റ്റ എന്നിവയെല്ലാം വ്യത്യസ്ത അനുഭവം പകരും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments