ദുബൈ: കുടുംബസമേതം അവധിയാഘോഷിക്കാവുന്ന ഏറ്റവും മികച്ച നഗരം ദുബൈയാണെന്ന് പഠനം. ഇന്‍ഷ്വര്‍ മൈ ട്രിപ് നടത്തിയ പഠനത്തിലാണ് ദുബൈ ഒന്നാം സ്ഥാനത്തെത്തിയത്.
62 നഗരങ്ങളെ കടത്തിവെട്ടിയാണ് ദുബൈ മുന്നിലെത്തിയത്.
കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഹോട്ടലുകള്‍, ബീച്ച്, കുടുംബങ്ങളെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ആകര്‍ഷകമായ സമുദ്രാന്തരീക്ഷം, സുരക്ഷ എന്നിവ വിലയിരുത്തിയാണ് റാങ്കിങ് നിര്‍ണയിച്ചത്. പത്തില്‍ 7.42 സ്കോര്‍ നേടിയാണ് ദുബൈ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
കൊളംബോയാണ് (6.71) രണ്ടാം സ്ഥാനത്ത്. ടര്‍ക്സ് ആന്‍ഡ് കായ്കസ് (6.48), ബാര്‍ബഡോസ് (6.37), കോര്‍ഫു (6.27) എന്നീ നഗരങ്ങള്‍ ആദ്യ അഞ്ചിലുണ്ട്