Thursday, March 28, 2024

HomeWorldMiddle Eastഇസ്രായേലുമായി യു.എ.ഇ വാണിജ്യ സഹകരണ കരാര്‍ ഒപ്പിട്ടു

ഇസ്രായേലുമായി യു.എ.ഇ വാണിജ്യ സഹകരണ കരാര്‍ ഒപ്പിട്ടു

spot_img
spot_img

ഇന്ത്യക്ക് പിന്നാലെ ഇസ്രായേലുമായും യു.എ.ഇ സമഗ്ര വാണിജ്യ സഹകരണ കരാര്‍ ഒപ്പുവെച്ചു. വിദേശ വാണിജ്യമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് ആല്‍ സെയൂദിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലുമായി ആദ്യമായി സമഗ്ര വാണിജ്യ കരാര്‍ ഒപ്പിടുന്ന ആദ്യ അറബ് രാജ്യമാണ് യുഎഇ.

എണ്ണയേതര വാണിജ്യ അടുത്ത അഞ്ച് വര്‍ഷത്തിനകം പത്ത് ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സമഗ്ര വാണിജ്യ കരാറുകളെന്ന് മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് ആല്‍ സെയൂദി പറഞ്ഞു. ഇസ്രായേലുമായി യുഎഇ നേരത്തേ ഉണ്ടാക്കിയ അബ്രഹാം കരാറിന്റെ അടിത്തറയിലാണ് പുതിയ ധാരണകള്‍ പടുത്തുയര്‍ത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുമായാണ് യുഎഇ ആദ്യത്തെ സമഗ്ര വാണിജ്യ സഹകരണ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments