Thursday, December 5, 2024

HomeWorldMiddle Eastസൗദി: സന്ദര്‍ശക വിസക്കാര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ ഇന്‍ഷുറന്‍സ്

സൗദി: സന്ദര്‍ശക വിസക്കാര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ ഇന്‍ഷുറന്‍സ്

spot_img
spot_img

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ പരമാവധി ഒരു ലക്ഷം റിയാല്‍ വരെ ഇന്‍ഷുറന്‍സ് ലഭിക്കും.

കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ക്ക് ഗര്‍ഭ ചികിത്സയും അടിയന്തര പ്രസവ ചെലവിലേക്ക് പോളിസി കാലയളവില്‍ പരമാവധി 5000 റിയാല്‍ വരെയും ഇന്‍ഷുറസ് കവറേജും ലഭിക്കും.

സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഇന്‍ജാസ് പ്ലാറ്റ്‌ഫോം വഴിയാണ് സന്ദര്‍ശക വിസക്കാര്‍ ഇന്‍ഷുറന്‍സിന് അപേക്ഷിക്കേണ്ടത്. വിസാ കാലാവധി നീട്ടാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷ ഈ കാലയളവിലേക്ക് നീട്ടാം.

അതായത് സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞതിന് ശേഷം അത് നീട്ടാന്‍ അഭ്യര്‍ത്ഥിക്കുമ്ബോള്‍ തന്നെ പുതിയ പുതിയ ഇന്‍ഷുറന്‍സ് പോളിസിക്കും അപേക്ഷിക്കണം. സന്ദര്‍ശക വിസ നീട്ടിയതിന് ശേഷം പുതിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇഷ്യൂ ചെയ്തതിന് ശേഷം ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് വഴി തങ്ങളുടെ ഇന്‍ഷുറന്‍സ് സ്റ്റാറ്റസും പരിശോധിക്കാവുന്നതാണ്.

അതേസമയം, പരിശോധിച്ച ശേഷം ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയായിട്ടില്ല എന്നാണെങ്കില്‍ സന്ദര്‍ശകര്‍ക്ക് പരാതിയും ബോധിപ്പിക്കാം. ഇന്‍ഷുറന്‍സ് പോളിസി പൂര്‍ത്തിയാക്കിയതാണെങ്കില്‍ സ്റ്റാറ്റസ് ഇന്‍ഷുര്‍ ചെയ്ത സന്ദര്‍ശകന്‍ എന്നായിരിക്കും.

അതേസമയം, ഇന്‍ഷുറന്‍സ് സ്റ്റാറ്റസില്‍ ഇന്‍ഷൂര്‍ ചെയ്തിട്ടില്ലാത്ത സന്ദര്‍ശകന്‍ എന്നാണെങ്കില്‍ ഗുണഭോക്താവ് രാജ്യത്തിന് പുറത്ത് നിന്നുള്ള സന്ദര്‍ശകനാണെന്നും ഫലപ്രദമായ ഇന്‍ഷുറന്‍സ് കൈവശം വെച്ചിട്ടില്ലെന്നും കണക്കാക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments