Tuesday, June 28, 2022

HomeWorldMiddle Eastസൗദി സന്ദര്‍ശക വിസ വിപുലീകരിക്കുന്നു; ബന്ധുക്കള്‍ക്കും വിസ

സൗദി സന്ദര്‍ശക വിസ വിപുലീകരിക്കുന്നു; ബന്ധുക്കള്‍ക്കും വിസ

spot_img
spot_img

കുടുംബാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സൗദിയില്‍ സന്ദര്‍ശക വിസ വിപുലീകരിക്കുന്നു.

സൗദിയില്‍ വിസയുള്ളവരുടെ സഹോദരന്‍, സഹോദരി, അവരുടെ കുടുംബം, ഭാര്യ, ഭര്‍ത്താവ് എന്നിവരുടെ സഹോദരങ്ങള്‍, അച്ഛന്‍, അമ്മ എന്നിവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കുകൂടി സന്ദര്‍ശക വിസ അനുവദിക്കാനാണ് തീരുമാനം.

നിലവില്‍ ഭാര്യ, ഭര്‍ത്താവ്, മക്കള്‍, അച്ഛന്‍, അമ്മ എന്നിവര്‍ക്കാണ് സന്ദര്‍ശക വിസ അനുവദിക്കുന്നത്. ഇതാണ് വിപുലീകരിക്കുന്നത്. പ്രവാസികള്‍ക്ക് ഇത് വലിയ അനുഗ്രഹമാകും. അതോടൊപ്പം, ടൂറിസം ഉള്‍പ്പെടെ രാജ്യത്തെ വിപണിയുടെ വളര്‍ച്ചക്കും കാരണമാകും.

സന്ദര്‍ശക വിസ ലഭിക്കാന്‍ ഇഖാമയില്‍ മൂന്നുമാസ കാലാവധി വേണം. അപേക്ഷകര്‍ നഫാത് ആപ്ലിക്കേഷന്‍ ആക്ടിവേറ്റ് ചെയ്ത് അതുവഴിയാണ് അപേക്ഷിക്കേണ്ടതെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.

സാധുവായ താമസ, തൊഴില്‍ വിസയുള്ള എല്ലാ ജിസിസി സ്വദേശികള്‍ക്കും വിസയില്ലാതെ സന്ദര്‍ശനം അനുവദിക്കുന്ന കാര്യവും സൗദി പരിഗണിക്കുന്നുണ്ട്. ഹജ്ജ് ഒഴികെയുള്ള ബിസിനസ്, ടൂറിസം, ഉംറ ആവശ്യങ്ങള്‍ക്കായി ഗള്‍ഫ് പ്രവാസികളെ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതാണ് ഈ പുതിയ വിസ സംവിധാനം. ഗാര്‍ഹിക തൊഴിലാളി, നിര്‍മ്മാണ തൊഴിലാളി തുടങ്ങിയ ചില വിസ വിഭാഗങ്ങള്‍ക്ക് ഇത് ബാധകമായിരിക്കില്ല.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments