Wednesday, November 6, 2024

HomeWorldMiddle Eastസൗദി പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് നീക്കി

സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് നീക്കി

spot_img
spot_img

ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് സൗദി പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി. ഇന്ത്യക്ക് പുറമേ തുര്‍ക്കി, എത്യോപ്യ, വിയറ്റ്‌നാം രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കുകളാണ് നീക്കിയത്.

സൗദി ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്കാണ് സൗദി നീക്കിയത്. ഇന്ത്യയുള്‍പ്പെടെ നാല് രാജ്യങ്ങളിലേക്കായിരുന്നു വിലക്ക് നിലനിന്നിരുന്നത്.

ഇന്ത്യ, തുര്‍ക്കി, എത്യോപ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഇനി ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി തേടേണ്ടതില്ല.

രാജ്യത്തെയും ആഗോളതലത്തിലെയും കോവിഡ് സാഹചര്യങ്ങളില്‍ വന്ന മാറ്റം വിലയിരുത്തിയാണ് നടപടി. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments