ദുബായ്: ദുബായിലെത്തുന്ന രാജ്യാന്തര ഒറ്റരാത്രി സന്ദര്‍ശകരുടെ എണ്ണത്തില്‍ രണ്ടിരണ്ടിയോളം വളര്‍ച്ച. ഈ വര്‍ഷം ജൂണ്‍ വരെ 71.2 ലക്ഷം സന്ദര്‍ശകരാണു നഗരത്തിലെത്തിയത്.
കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 25.2 ലക്ഷം പേരാണ് എത്തിയത്.
ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം കോവിഡിനു മുന്‍പ് 2019 ലെ ആദ്യ പകുതിയിലെ സംഖ്യയ്ക്കടുത്താണ്. 2019ലെ ആദ്യ ആറുമാസത്തില്‍ 83.6 ലക്ഷം വിനോദസഞ്ചാരികളാണു ദുബായിലെത്തിയത്.
ആഗോള സമ്ബദ്വ്യവസ്ഥയിലും ടൂറിസം മേഖലയിലും അഭൂതപൂര്‍വമായ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നേട്ടമെന്നതു ശ്രദ്ധേയമാണെന്നു ദുബായ് സാമ്ബത്തിക, വിനോദസഞ്ചാര വകുപ്പ് അഭിപ്രായപ്പെട്ടു.