Saturday, September 23, 2023

HomeWorldMiddle Eastസൗദി അറേബിയയിൽ അതിശക്തമായ കാലാവസ്ഥ;മക്ക ക്ലോക്ക് ടവറിൽ ശക്തമായ മിന്നലാക്രമണം, നഗരത്തിൽ കനത്ത മഴ.

സൗദി അറേബിയയിൽ അതിശക്തമായ കാലാവസ്ഥ;മക്ക ക്ലോക്ക് ടവറിൽ ശക്തമായ മിന്നലാക്രമണം, നഗരത്തിൽ കനത്ത മഴ.

spot_img
spot_img

സൗദി അറേബ്യയിലെ മക്ക ചൊവ്വാഴ്ച കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാക്ഷ്യം വഹിച്ചു. കാലാവസ്ഥ താറുമാറായ ദൃശ്യങ്ങൾ സൃഷ്ടിച്ചു, കനത്ത മഴ പെയ്തതിനാൽ പ്രദേശവാസികൾ നനഞ്ഞുകുതിർന്ന് തറയിൽ വഴുതി വീഴുന്ന ദൃശ്യം വിരൽ ആകുന്നു .

മക്ക ക്ലോക്ക് റോയൽ ടവർ ഹോട്ടലിൽ ഇടിമിന്നലേറ്റതായി റിപ്പോർട്ട് ഉണ്ട്. ശക്തമായ മിന്നലും ,കൊടുങ്കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശി.

2015ൽ ഗ്രാൻഡ് മോസ്‌ക്കിൽ ക്രെയിൻ വീണ് നൂറിലധികം പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിന് സമാനമാണ് ഈ സംഭവങ്ങൾ . അതേസമയം, ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന എക്‌സിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പങ്കിട്ട ഒരു പോസ്റ്റ് അനുസരിച്ച്, അൽ-കക്കിയയുടെ മക്ക പരിസരത്ത് 24 മണിക്കൂറിനുള്ളിൽ 45 മില്ലിമീറ്റർ (1.8 ഇഞ്ച്) മഴ രേഖപ്പെടുത്തി.

അപകടാവസ്ഥ മാനിച്ചു മക്കയുടെ ചില ഭാഗങ്ങളിൽ സ്‌കൂളുകൾ അടച്ചിടുമെന്ന് മക്ക റീജിയണൽ ഗവൺമെന്റ് എക്‌സിൽ അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments