Thursday, September 29, 2022

HomeWorldMiddle Eastമസ്കറ്റ്-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ പുക ; യാത്രക്കാരെ ഒഴിപ്പിച്ചു

മസ്കറ്റ്-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ പുക ; യാത്രക്കാരെ ഒഴിപ്പിച്ചു

spot_img
spot_img

മസ്കറ്റ്: മസ്കറ്റ്-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. കൊച്ചിയിലേക്ക് പുറപ്പെടാനിരിക്കെ വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് എമര്‍ജന്‍സി വാതില്‍ വഴി യാത്രക്കാരെ ഒഴിപ്പിച്ചു. യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതും ഓടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

141 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

മുംബൈയില്‍ നിന്നുള്ള മറ്റൊരു എയര്‍ ഇന്ത്യ വിമാനം മസ്കറ്റിലെത്തി യാത്രക്കാരെ കൊച്ചിയിലെത്തിക്കും.

മസ്കറ്റ് പ്രാദേശിക സമയം 11.30നാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെടുക. വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്നാണ് പകരം വിമാനം യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയത്.

പുക ഉയര്‍ന്ന സംഭവത്തെ കുറിച്ച്‌ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അന്വേഷിക്കും

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments