Friday, July 12, 2024

HomeWorldMiddle Eastഗായകന്‍ എം.ജി. ശ്രീകുമാറിനു യുഎഇ ഗോള്‍ഡന്‍ ലഭിച്ചു

ഗായകന്‍ എം.ജി. ശ്രീകുമാറിനു യുഎഇ ഗോള്‍ഡന്‍ ലഭിച്ചു

spot_img
spot_img

ദുബായ്: ഗായകന്‍ എം.ജി ശ്രീകുമാറിനു യുഎഇ ഗോള്‍ഡന്‍ വീസ. ദുബായ് ആര്‍ട്‌സ് ആന്‍ഡ് കള്‍ചര്‍ വകുപ്പാണ് ദീര്‍ഘകാല വീസ അനുവദിച്ചത്. ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇസിഎച്ച്‌സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയുടെ സാന്നിധ്യത്തില്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖാ ശ്രീകുമാറും ഗോള്‍ഡന്‍ വീസ ഏറ്റുവാങ്ങി.

ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ചാണ് വീസാ നടപടികള്‍ പൂര്‍ത്തീകരിച്ചത്. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണു യുഎഇ ഗോള്‍ഡന്‍ വീസ. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ ഒട്ടേറെ മലയാള കലകാരന്മാര്‍ക്ക് ഇതിനകം ഗോള്‍ഡന്‍ വീസ ലഭിച്ചു.

കഴിഞ്ഞ 43 വര്‍ഷമായി പതിനൊന്നിലേറെ ഇന്ത്യന്‍ ഭാഷകളിലായി 35,000ലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. യുഎഇ ദേശീയ ദിന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറബിക് ഭാഷയിലും ഗാനം ആലപിക്കാനൊരുങ്ങുകയാണ്. പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ദുബായിലെത്തിയതാണ് എം.ജി ശ്രീകുമാറും ഭാര്യയും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments