കൊച്ചി: കൊച്ചിയിൽ മദ്യപസംഘം ബാർ ജീവനക്കാരെ വെടിവെച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കതൃക്കടവില്‍ ബാറില്‍ ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. മദ്യം നല്കുന്നതുമായി ബന്ധപ്പെട്ട് ബാര്‍ ജീവനക്കാരും പുറത്ത് നിന്നും മദ്യപിക്കാനെത്തിയവരും തമ്മിൽ തർക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ മദ്യപിക്കാനെത്തിയ സംഘം എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് ബാര്‍ ജീവനക്കാരെ വെടിവെക്കുകയായിരുന്നു. ജീവനക്കാരായ സിബിന്‍, അഖില്‍ എന്നിവര്‍ക്ക്പരിക്കേറ്റു.ത്. സിബിന്റെ വയറില്‍ രണ്ടു ബുള്ളറ്റുകള്‍ തറച്ചു. അഖിലിന്റെ കാലിലാണ് വെടിയുണ്ടയേറ്റത്. ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്