Wednesday, March 12, 2025

HomeHealth and Beautyകാന്‍സര്‍ വാക്‌സിന്‍ രോഗികള്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍

കാന്‍സര്‍ വാക്‌സിന്‍ രോഗികള്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍

spot_img
spot_img

ലണ്ടന്‍: കാന്‍സര്‍ വാക്‌സിന്‍ രോഗികള്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. കാന്‍സറിനുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന മോസ്‌കോ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

അതേസമയം ഏത് തരം ക്യാന്‍സറിനുള്ള വാക്‌സിനാണ് കണ്ടുപിടിച്ചതെന്നോ അതെങ്ങനെയാണ് ഫലപ്രദമാവുകയെന്നോ പുടിന്‍ വ്യക്തമാക്കിയിട്ടില്ല.
നിരവധി രാജ്യങ്ങളും കമ്പനികളും ക്യാന്‍സര്‍ വാക്‌സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതെസമയം ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ഇത്ര ആത്മവിശ്വാത്തോടെ പ്രഖ്യാപനം നടത്തുന്നത് ഇതാദ്യമാണ്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെ നിരവധി അര്‍ബുദങ്ങള്‍ക്ക് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസുകള്‍ക്കെതിരെ (എച്ച്പിവി) നിലവില്‍ ആറ് വാക്‌സിനുകള്‍ ഉണ്ട്. കൂടാതെ കരളിലെ ക്യാന്‍സറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബി (എച്ച്ബിവി) ക്കെതിരായ വാക്‌സിനുകളുമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments