തിരുവനന്തപുരം: രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ സ്കൂൾ ബസിൽ കയറ്റിവിട്ടശേഷം അമ്മ കാമുകനൊപ്പം ഒളിച്ചോടി. എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ സ്കൂൾ ബസിൽ കയറ്റിവിട്ട വിട്ടശേഷം സുഹൃത്തിനൊപ്പം തിരുവനന്തപുരം: മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ടശേഷം കാമുകനൊപ്പം പോയ യുവതിയെ കന്യാകുമാരിയിൽ നിന്നും സുഹൃത്തിനൊപ്പംവിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തു. ഉറിയാക്കോട് സ്വദേശിനിയായ യുവതിയുമായി നാടുവിട്ട കോട്ടൂർ സ്വദേശി വിഷ്ണു(34)വിനൊപ്പമാണ് യുവതിയുണ്ടായിരുന്നത്.സ്കൂളിൽ നിന്നും വൈകുന്നേരം എത്തിയ ഇളയ കുട്ടിയെ റോഡിൽ നിന്നും കൂട്ടിക്കൊണ്ടുപോവാൻ അമ്മ എത്താത്തതിനെ തുടർന്ന് കുട്ടി കരഞ്ഞു. . വഴിയിൽ കരഞ്ഞുകൊണ്ട് നിന്ന കുട്ടിയെ സ്കൂളിലെ ജീവനക്കാരി തുടർന്ന് വീട്ടിലെത്തിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയും വിഷ്ണുവും കന്യാകുമാരിയിൽ പോയതായി കണ്ടെത്തി. കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചതിന് ഇരുവർക്കുമെതിരെ വിളപ്പിൽശാല പോലീസ് കേസെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.