പി .പി ചെറിയാന്
ഡാളസ: കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന പ്രോഗ്രാം കോര്‍ഡിനേറ്ററായി അമേരിക്കന്‍ പ്രവാസിയും ഡാളസ് നിവാസിയുമായ ഡോ. മാത്യൂസ് കെ ലൂക്കോസിനെ നിയമിച്ചു. പാര്‍ട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവ് കൂടിയാണ് അദ്ദേഹം. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഡോക്ടര്‍ മാത്യുസ് കെ ലൂക്കോസ് രാജ്യാന്തരപ്രശസ്തനായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ലീഡര്‍ഷിപ്പ് ട്രെയിനറുമാണ്. ലോക കേരള സഭയില്‍ പ്രത്യേക ക്ഷണിതാവായിരുന്ന അദ്ദേഹം അവതരിപ്പിച്ച ഗാര്ഡന് ഓഫ് ലൈഫ് പദ്ധതി ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. സെര്‍വ് ഇന്ത്യ ലീഡര്‍ഷിപ്പിലൂടെ തൊഴില്‍ ആരോഗ്യ മേഖലകളില്‍ അദ്ദേഹം രാജ്യവ്യാപകമായി 2 ലക്ഷത്തോളം യുവതി യുവാക്കള്‍ക്ക് പരിശീലനവും തൊഴിലവസരങ്ങളും നല്കി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ലീഡര്‍ഷിപ്പുമായി മേഖലയുമായി ബന്ധപ്പെട്ട് അഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ലോകവ്യാപകമായി വിവിധ പ്രവാസി സമ്മേളനങ്ങളില്‍ പ്രധാന പ്രഭാഷകരില്‍ ഒരാളാണ് ഡോക്ടര്‍ മാത്യൂസ് ലൂക്കോസ്