ഗസ്സ:ഗസ്സയിലെ ആയിരക്കണക്കിന് ജനങ്ങള്‍ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുകയാണെന്ന് യു.എന്‍ പറയുന്നു. ഇസ്രായേല്‍ പട്ടിണിയെ ഒരു ആയുധമാക്കി ഉപയോഗിക്കുകയാണ്. ഇത് യുദ്ധക്കുറ്റമാണെന്നും യു.എന്‍ വ്യക്തമാക്കി.
ജീവന്‍ നിലനിര്‍ത്താനായി ചെറു ചെടികളെ ഭക്ഷിക്കേണ്ട ദുരിതത്തിലാണ് ഫലസ്തീനികള്‍. കടകളില്‍ പച്ചക്കറികളോ ബ്രെഡോ മറ്റ് അവശ്യവസ്തുക്കളോ ഒന്നും ലഭ്യമല്ലെന്നാണ് അവര്‍ പറയുന്നത്. ഇതോടെയാണ് തങ്ങള്‍ ചെടികള്‍ കഴിച്ച് വിശപ്പടക്കാന്‍ നിര്‍ബന്ധിതരായതെന്നും ഫലസ്തീന്‍ ജനത പറയുന്നു. ശുദ്ധജലത്തിനും ഫലസ്തീനില്‍ കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ഗസ്സയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകള്‍ ഇസ്രായേല്‍ തടയുന്നതാണ് പ്രശ്‌നത്തിനുള്ള പ്രധാനകാരണം. ട്രക്കുകള്‍ ഗസ്സയില്‍ എത്തുന്നത് തടയാന്‍ വഴിയില്‍ പ്രതിഷേധവുമായി ഇസ്രായേലികളുമുണ്ട്.
ഇസ്രായേല്‍ ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ വിശുദ്ധ മാസമായ റമദാനിലും ഗസ്സ മുനമ്പില്‍ പോരാട്ടം തുടരുമെന്ന് ഇസ്രായേല്‍ യുദ്ധകാല കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.അടുത്തമാസം10നോ തൊട്ടടുത്ത ദിവസങ്ങളിലോ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. റമദാനിലും യുദ്ധം തുടരുമെന്ന പ്രസ്താവന ഫലസ്തീന്‍ ജനതക്ക് കൂടുതല്‍ ദുരന്തങ്ങള്‍ വരുത്തിവെക്കുമെന്നാണ് ആശങ്ക ഉയര്‍ന്നിരുന്നു.