Sunday, February 23, 2025

HomeWorldറഷ്യൻ പ്രസിഡന്റിന് പുതിയ കാമുകി; പുടിനേക്കാൾ 32 വയസ്സ് കുറവുള്ള എകറ്റെറിന മിസുലിന.

റഷ്യൻ പ്രസിഡന്റിന് പുതിയ കാമുകി; പുടിനേക്കാൾ 32 വയസ്സ് കുറവുള്ള എകറ്റെറിന മിസുലിന.

spot_img
spot_img

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പുതിയ പ്രണയബന്ധത്തിലെന്ന് റിപ്പോര്‍ട്ട്. തന്നേക്കാള്‍ 32 വയസ് പ്രായം കുറഞ്ഞ എകറ്റെറിന കാറ്റിയ മിസുലിനയുമായി പുടിന്‍ പ്രണയത്തിലാണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 39 കാരിയായ മിസുലിന യുകെയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ‘സ്വര്‍ണത്തലമുടിയുള്ള ബാര്‍ബിയെ പോലുള്ള’ സ്ത്രീയാണ് മിസുലിനയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

റഷ്യൻ സർക്കാരിന്റെ കീഴിലുള്ള സേഫ് ഇന്റര്‍നെറ്റ് ലീഗിന്റെ മേധാവിയാണ് മിസുലിന ഇപ്പോൾ. പുടിന്റെ ‘സദാചാര സംരക്ഷക’യെന്നും ‘സെന്‍സര്‍ഷിപ് പുഷര്‍’ എന്നുമെല്ലാം ഇവര്‍ അറിയപ്പെടുന്നുണ്ട്.

‘‘പുടിന്റെ അഭിരുചികള്‍ക്ക് പൂര്‍ണമായും ഇണങ്ങുന്ന വ്യക്തിയാണ് മിസുലിന. ബാര്‍ബിയെപ്പോലെയിരിക്കുന്ന അവര്‍ പുടിന് ഏറ്റവും അനുയോജ്യമായ ആളാണ്,’’ മനുഷ്യാവകാശ പ്രവർത്തകയായ ഓള്‍ഗ റൊമാനോവയെ ഉദ്ധരിച്ച് യുക്രൈന്‍ മാധ്യമമായ ചാനല്‍ 24 റിപ്പോര്‍ട്ടു ചെയ്തു.

കടുത്ത യുക്രൈന്‍ വിരുദ്ധയും റഷ്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകയുമായ എലേന മിസുലിനയുടെ മകളാണ് എകറ്റെറിന മിസുലിന. പുടിനെതിരേയുള്ള എല്ലാ വിമര്‍ശനങ്ങളോടും, പ്രത്യേകിച്ച് യുക്രൈനെതിരായ യുദ്ധത്തില്‍ അവര്‍ മൗനം പാലിച്ചിരുന്നു.

ലണ്ടന്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ പ്രശസ്തമായ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ മിസുലിന അവിടെനിന്ന് കല, ചരിത്രം, ഇന്തോനേഷ്യന്‍ ഭാഷ എന്നീ വിഷയങ്ങളിലും ബിരുദം നേടി. ചൈന സന്ദര്‍ശിച്ച റഷ്യന്‍ പ്രതിനിധി സംഘത്തിനുവേണ്ടി പരിഭാഷകയായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017-ലാണ് മിസുലിന സേഫ് ഇന്റര്‍നെറ്റ് ലീഗില്‍ ചേര്‍ന്നത്.

പത്രമാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകള്‍ എന്നിവയ്‌ക്കെതിരേ വെബ് സെന്‍സര്‍ഷിപ്പ്, പിഴ, ഉപരോധം എന്ന നടപ്പാക്കണമെന്ന് ഇവര്‍ വാദിക്കുന്നു. ‘‘ആദ്യം യുക്രൈനെ നാസികളില്‍ നിന്ന് ഞങ്ങള്‍ മോചിപ്പിക്കും. അതിന് ശേഷം ഗൂഗിളിനും വിക്കിപീഡിയയ്ക്കുമെതിരായി നടപടികള്‍ സ്വീകരിക്കും,’’ എന്നും 2022-ല്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ മിസുലിന പറഞ്ഞിരുന്നു. അടുത്തിടെ, നിര്‍ബന്ധിത സൈനിക സേവനത്തെ ചോദ്യം ചെയ്ത് സംസാരിച്ച വിദ്യാര്‍ഥിയോട്, പറഞ്ഞ കാര്യത്തില്‍ ക്ഷമ ചോദിക്കണമെന്നും അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും മിസുലിന വ്യക്തമാക്കുകയും ചെയ്തിരുന്നു.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ സ്ട്രിപ്-ക്ലബ് ഉടമയും ശതകോടീശ്വരിയുമായ വെറ്റ്‌ലാന ക്രിനവോനോഗിഖുമായി പുടിന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മുമ്പ് പുറത്തുവന്നിരുന്നു. ഇവരില്‍ പുടിന് ലൂസിയ എന്നു പേരുള്ള 20 വയസ്സുകാരിയ മകളുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

മുന്‍ ഒളിംപിക് ജിംനാസ്റ്റിക് താരവും 40കാരിയുമായ അലിന കബാവേയുമായി പുടിന് ബന്ധമുണ്ടെന്നും ഇരുവര്‍ക്കും രണ്ടോ മൂന്നോ കുട്ടികളുണ്ടെന്നുമുള്ള കിംവദന്തികളും മുമ്പ് പ്രചരിച്ചിരുന്നു. 2014-ല്‍ 30 വയസ്സുള്ള ഭാര്യ ല്യൂഡ്മിലയുമായുള്ള വിവാഹബന്ധം പുടിന്‍ വേര്‍പെടുത്തിയിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments